മലയാള സിനിമയില്‍ തിരക്കുളള നടിയായി മാറി കഴിഞ്ഞു അനുസിത്താര. ശ്രദ്ധേയമായ വേഷങ്ങള്‍ കൊണ്ട് സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് അവര്‍. എന്നാല്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ ചെറിയൊരു ടെന്‍ഷനിലായിരുന്നു മലയാളത്തിന്റെ പ്രിയ നായിക. ദുബായില്‍ താരസംഘടനയായ അമ്മയുടെ പരിപാടിയുടെ ഒരുക്കങ്ങളില്‍ മുഴുകിക്കഴിയുമ്പോഴും മനസ്സ് അകലെയുള്ള ആലപ്പുഴയിലായിരുന്നു.
ആലപ്പുഴയില്‍ കലോത്സവത്തില്‍ മത്സരിക്കുന്ന അനുജത്തിയെ ഓര്‍ത്തായിരുന്നു നെഞ്ചിടിപ്പ്. ഹയര്‍ സെക്കന്‍ഡറി വിഭാഗം കഥകളിയിലും മാപ്പിളപ്പാട്ടിലുമാണ് വയനാട് കല്‍പറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അനു സോനാര മത്സരിച്ചത്. രണ്ടിലും എ ഗ്രേഡ് ലഭിക്കുകയും ചെയ്തു. ഫലം വന്ന ഉടനെ വിവരം ചേച്ചിയെ വിളിച്ചു പറഞ്ഞു. ചേച്ചിക്ക് സന്തോഷം അടക്കാനായില്ലെന്ന് അനു സോനാര പറയുന്നു. അനിയത്തിക്കൊപ്പം എത്താന്‍ സാധിക്കാത്തതിന്റെ വിഷമത്തിലായിരുന്നു അന്നേരം വരെയും അനു സിത്താര. അതുകൊണ്ട് തന്നെ അച്ഛന്റെയും അമ്മയുടെയും ഫോണുകളിലേയ്ക്ക് ഇടവിട്ട് വിളിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. അനിയത്തിയുടെ മത്സരഫലം അറിഞ്ഞപ്പോഴാണ് ദുബായിലിരിക്കുന്ന ചേച്ചിക്ക് ശ്വാസം നേരെ വീണത്.
ചേച്ചിയെ പോലെ സിനിമാ മേഖലയിലേക്ക് കടന്നു വരാനുള്ള തയ്യാറെടുപ്പിലാണ് അനു സോനാരയും. അഞ്ജലി എന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചുകഴിഞ്ഞു. ഇനി പഠനം കഴിഞ്ഞിട്ടുവേണം ചേച്ചിയെ പോലെ വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങാന്‍.2016 വരെയുള്ള കലോത്സവ വേദികളിലെ ഭരതനാട്യം, മോഹിനിയാട്ടം ഇനങ്ങളില്‍ സജീവമായിരുന്നു അനു സിത്താരയും. കാലിക്കറ്റ് സര്‍വകലാശാല കലാതിലകമായിരുന്നു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates