പ്രളയത്തിൽ ദുരിതമനുഭനിക്കുന്നവരെ സഹായിക്കുന്നതിനായി പുതിയ കാറിന് ഫാൻസി നമ്പർ എന്ന മോഹം വേണ്ടെന്നുവച്ച് നടൻ പൃഥ്വിരാജ്. മൂന്ന് കോടിയോളം രൂപ മുടക്കി സ്വന്തമാക്കിയ റേഞ്ച് റോവര്‍ വോഗിന് ഫാൻസി നമ്പർ ലഭിക്കാൻ ആര്‍ടിഒയിൽ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഒടുവിൽ ലേലത്തിൽ നിന്ന് പിൻമാറുകയായിരുന്നു താരം. ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള തുക ദുരിതാശ്വാസത്തിനായി നല്‍കാനാണ് പൃഥ്വിയുടെ പിൻമാറ്റം എന്നാണ് റിപ്പോർട്ടുകൾ.
ഇതിനുമുൻപ് ആറു ലക്ഷം രൂപ മുടക്കി പൃഥ്വി തന്റെ ലംബോര്‍ഗിനിയ്ക്ക് ഇഷ്ട നമ്പര്‍ സ്വന്തമാക്കിയിരുന്നു. ഇക്കുറി KL 07 CS 7777 എന്ന നമ്പൻ ലഭിക്കാനായാണ് പൃഥ്വിരാജ് അപേക്ഷ നൽകിയിരുന്നത്. മറ്റു പലരും ഇതേ നമ്പറിനായി ആവശ്യം ഉന്നയിച്ചിരുന്നതിനാൽ ലേലം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ നമ്പര്‍ റിസര്‍വേഷന്‍ റദ്ദാക്കുകയാണെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം അറിയിച്ചു.
അൻപോട് കൊച്ചിയുമായി സഹകരിച്ച് വയനാടിലേക്ക് അവശ്യസാധനങ്ങൾ നിറച്ച ഒരു ലോഡ് ട്രക്ക് പൃഥ്വി നൻകിയതും വാർത്തയായിരുന്നു. വയനാട്ടിലെ തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലേക്കായിരുന്നു പൃഥ്വിയുടെ സഹായം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates