'ദുല്‍ഖറും ആനന്ദും കൂടി എന്നെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി'; പരാതിയുമായി സോനം കപൂര്‍

സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയുമായി മികച്ച ബന്ധമാണ് ദുല്‍ഖറിനുള്ളത്
'ദുല്‍ഖറും ആനന്ദും കൂടി എന്നെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി'; പരാതിയുമായി സോനം കപൂര്‍
Updated on
1 min read

ദുല്‍ഖര്‍ സല്‍മാനും സോനം കപൂറും പ്രധാന വേഷത്തില്‍ എത്തുന്ന സോയ ഫാക്ടര്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ ക്രിക്കറ്റ് താരമായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയുമായി മികച്ച ബന്ധമാണ് ദുല്‍ഖറിനുള്ളത്. ഇവര്‍ മൂന്നു പേരും കൂടിയുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുവരെയുണ്ട്. എന്നാല്‍ ഈ ഗ്രൂപ്പില്‍ നിന്ന് ഒരിക്കല്‍ ദുല്‍ഖറും ആനന്ദും ചേര്‍ന്ന് തന്നെ പുറത്താക്കിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സോനം കപൂര്‍. 

ദുല്‍ഖറും സോനവും ഒരുമിച്ചുള്ള അഭിമുഖത്തിനിടയിലാണ് ഇത് പുറത്തുവന്നത്. സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് ദുല്‍ഖര്‍ സല്‍മാനും ആനന്ദും സുഹൃത്തുക്കളാകുന്നത്. ആനന്ദ് നല്ല വ്യക്തിയാണെന്നും നന്നായി സംസാരിക്കുന്ന ആളുമാണ് എന്നാണ് ദുല്‍ഖറിന്റെ അഭിപ്രായം. ഞങ്ങള്‍ക്ക് ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടെന്നും താരം വ്യക്തമാക്കി. ഇതോടെയാണ് ഇവര്‍ രണ്ടു പേരും ചേര്‍ന്ന് ഗ്രൂപ്പില്‍ നിന്ന് തന്നെ പുറത്താക്കിയിട്ടുണ്ടെന്ന് സോനം പറഞ്ഞത്. ചിരിയായിരുന്നു ദുല്‍ഖറിന്റെ ആദ്യത്തെ മറുപടി. ഞങ്ങള്‍ ആണുങ്ങളുടെ കാര്യങ്ങള്‍ സംസാരിക്കാന്‍ വേണ്ടിയാണ് സോനത്തിനെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയത് എന്നാണ് ദുല്‍ഖര്‍ പറയുന്നത്. ആണുങ്ങളുടെ പ്രധാനമായി ചര്‍ച്ച ചെയ്യുന്ന കാര്‍, ഷൂ തുടങ്ങിയവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് സോനത്തെ പുറത്താക്കിയത് എന്ന് താരം വ്യക്തമാക്കി. 

അനൂജ ചൗഹാന്റെ സോയ ഫാക്റ്റര്‍ എന്ന പുസ്തകമാണ് സിനിമയാക്കിയിരിക്കുന്നത്. നിഖില്‍ ഖോട എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചെയ്യുന്നത്. സെപ്റ്റംബര്‍ 20 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com