'ദേ ഇങ്ങനെയാണ് പടം വരക്കേണ്ടത്'; ‌‌ചുമരിൽ കുത്തിവരച്ച് അജു വർ​ഗീസ്; വൈറലായി ചിത്രം

മക്കൾ പുസ്തകത്തിൽ വരക്കുമ്പോൾ പഠിപ്പിക്കുന്ന അച്ഛൻ വരക്കുന്നത് ചുമരിലാണ്
'ദേ ഇങ്ങനെയാണ് പടം വരക്കേണ്ടത്'; ‌‌ചുമരിൽ കുത്തിവരച്ച് അജു വർ​ഗീസ്; വൈറലായി ചിത്രം
Updated on: 
1 min read

കുട്ടികൾക്ക് പേപ്പറിൽ വരയ്ക്കുന്നതിനേക്കാൾ ഇഷ്ടം നിലത്തും ചുവരിലുമെല്ലാം കുത്തിക്കുറിക്കാനാണ്. എന്നാൽ ചുമരിൽ വരക്കുന്നതു കണ്ടാൽ പലപ്പോഴും അച്ഛനും അമ്മയ്ക്കും ഹാലിളകും. എന്നാൽ നടൻ അജു വർ​ഗീസ് പിള്ളേരെ പടം വരപ്പിച്ച് പഠിപ്പിക്കുന്നതുതന്നെ ചുമരിലാണ്. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് വൈറലാവുന്നത്. 

നാലു മക്കൾക്കൊപ്പമിരുന്നു പടം വരക്കുകയാണ് അജു.  മക്കൾ പുസ്തകത്തിൽ വരക്കുമ്പോൾ പഠിപ്പിക്കുന്ന അച്ഛൻ വരക്കുന്നത് ചുമരിലാണ്. ചിത്രരചന വളരെ സിമ്പിൾ അല്ലെ.... ദേ കണ്ടോ... ഇത്രേയുള്ളൂ!!! എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചമരു മുഴുവൻ കുത്തിവരച്ച് നിറച്ചിരിക്കുകയാണ് നാല് കുട്ടിക്കുറുമ്പന്മാർ. എന്തായാലും സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ് ചിത്രം. കുട്ടികൾക്കായി ചുമരുകൾ തുറന്നുകൊടുക്കണം എന്നാണ് ആരാധകർ പറയുന്നത്. ലോക്ക്ഡൗണായതോടെ തന്റെ നാല് കൺമണികൾക്കൊപ്പം സമയം ചെലവഴിക്കുകയാണ് താരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER