ദേശീയ ചലചിത്ര അവാര്‍ഡ് ജൂറി നായകത്വം വലിയ ഉത്തരവാദിത്വമെന്ന് അദ്ദേഹം പ്രിയദര്‍ശന്‍

ഫോട്ടോ -ഡി. സമ്പത്കുമാര്‍
ഫോട്ടോ -ഡി. സമ്പത്കുമാര്‍
Updated on
1 min read

64മത് ദേശീയ അവാര്‍ഡ് ചലചിത്ര ജൂറിയെ പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ നയിക്കും. വലിയ ഉത്തരവാദിത്വമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. സന്തോഷത്തോടെ ആ ഉത്തരവാദിത്വം ഏറ്റെടുക്കും. ഇത്തരം ഒരു ബഹുമതി ആദ്യമായാണ് തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

35 വര്‍ഷത്തെ ഈ മേഖലയിലുള്ള പരിചയസമ്പത്ത് കൊണ്ട് ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനുള്ള ആത്മവിശ്വാസവുമുണ്ടെന്ന് വിവധ ഭാഷകളിലായി 91ഓളം സിനിമയെടുത്ത പ്രിയദര്‍ശന്‍ വ്യക്തമാക്കി. നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സിനിമകളും പ്രിയദര്‍ശന്‍ ഒരുക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com