നടനും നിര്‍മ്മാതാവുമായ ഷഫീര്‍ സേട്ട് അന്തരിച്ചു

നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി’ ഉള്‍പ്പടെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്
നടനും നിര്‍മ്മാതാവുമായ ഷഫീര്‍ സേട്ട് അന്തരിച്ചു
Updated on
1 min read

കൊച്ചി :  നടനും സിനിമാ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ സേട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 44 വയസ്സായിരുന്നു.

ജോഷി സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്’ എന്ന, ചിത്രീകരണം നടക്കുന്ന സിനിമയില്‍ പ്രൊഡക്ഷന്‍ കൺട്രോളറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇരുപതു വര്‍ഷത്തോളമായി സിനിമാ നിര്‍മ്മാണ നിയന്ത്രണ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഷഫീര്‍ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിര്‍മ്മാണ ചുമതല വഹിച്ചിട്ടുണ്ട്‌.

നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി’ ഉള്‍പ്പടെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.  ‘ആത്മകഥ’,’ചാപ്റ്റര്‍സ്’, ‘ഒന്നും മിണ്ടാതെ’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു. ഭാര്യ ആയിഷ, മക്കള്‍ ദൈയാന്‍, ദിയ. ഖബറടക്കം കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com