നടന്‍ അര്‍ജ്ജുനെ അറസ്റ്റ് ചെയ്‌തേക്കും?; ശ്രുതിയുടെ പരാതിയില്‍ കേസെടുത്തു

 മീ ടൂ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടന്‍ അര്‍ജ്ജുന്‍ സര്‍ജയെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ശ്രുതി ഹരിഹരനാണ് അര്‍ജ്ജുനെതിരെ പരാതി നല്‍കിയിരുന്നത്.
നടന്‍ അര്‍ജ്ജുനെ അറസ്റ്റ് ചെയ്‌തേക്കും?; ശ്രുതിയുടെ പരാതിയില്‍ കേസെടുത്തു
Updated on
1 min read


 മീ ടൂ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടന്‍ അര്‍ജ്ജുന്‍ സര്‍ജയെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ശ്രുതി ഹരിഹരനാണ് അര്‍ജ്ജുനെതിരെ പരാതി നല്‍കിയിരുന്നത്. ബംഗളുരു കബേണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ 354,354 എ,509 വകുപ്പുകള്‍ അനുസരിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷം വരെ തടവും   പിഴയും ലഭിക്കാവുന്ന വകുപ്പുകളാണിത്.

'നിബുണന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മോശമായി പെരുമാറിയെന്നായിരുന്നു ശ്രുതി വെളിപ്പെടുത്തിയത്. അണിയറ പ്രവര്‍ത്തകര്‍ ഇതിന് സാക്ഷികളായിരുന്നുവെന്നും അനുമതി കൂടാതെയാണ് തന്നെ ആലിംഗനം ചെയ്തതെന്നും ശ്രുതി പറഞ്ഞിരുന്നു. ശ്രുതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അര്‍ജ്ജുന് വേണ്ടി സഹോദരീപുത്രനായ ധ്രുവ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. ഇതോടെയാണ് ഒത്തുതീര്‍പ്പിനില്ലെന്ന് വ്യക്തമാക്കി അവര്‍ പൊലീസിനെ സമീപിച്ചത്.

അര്‍ജ്ജുനെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിന് തന്നെ കൊല്ലുമെന്ന് അര്‍ജ്ജുന്റെ മാനേജര്‍ ഭീഷണിപ്പെടുത്തിയതായും ശ്രുതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com