നടന്‍, ഗായകന്‍, നിര്‍മാതാവ്, എഴുത്തുകാരന്‍; സൂപ്പര്‍താരം സല്‍മാന്റെ പുതിയ വേഷം ഇതില്‍ നിന്നെല്ലാം വ്യത്യസ്തം 

നടന്‍, ഗായകന്‍, നിര്‍മാതാവ്, എഴുത്തുകാരന്‍; സൂപ്പര്‍താരം സല്‍മാന്റെ പുതിയ വേഷം ഇതില്‍ നിന്നെല്ലാം വ്യത്യസ്തം 

വമ്പന്‍ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള നിര്‍മാണ കമ്പനിയാണ് സല്‍മാന്റേതെന്നും ബിസിനസ് തലത്തില്‍ ആലോചിക്കുമ്പോള്‍ താരത്തിന്റേത് ഒരു മികച്ച തീരുമാനമാണെന്നുമാണ് പ്രമുഖര്‍ അഭിപ്രായപ്പെടുന്നത്
Published on

സൂപ്പര്‍സ്റ്റാര്‍ എന്ന നിലയില്‍ മാത്രമല്ല എഴുത്തുകാരന്‍, നിര്‍മാതാവ്, ഗായകന്‍ തുടങ്ങി വ്യത്യസ്ത വേഷങ്ങളില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ ആരാധകര്‍ കണ്ടുകഴിഞ്ഞു. എന്നാലിതാ സിനിമാരംഗത്ത് ഇതുവരെ താന്‍ കടക്കാത്ത മറ്റൊരു മേഖലയിലേക്കു കൂടി ഈ സൂപ്പര്‍ താരം കടക്കുകയാണ്. അടുത്തതായി പുറത്തിറങ്ങുന്ന റേസ് 3 എന്ന തന്റെ ചിത്രത്തിലൂടെ സല്‍മാന്‍ വിതരണക്കാരന്റെ വേഷവും ഏറ്റെടുക്കുകയാണ്. 

റേസ് 3യുടെ വിതരണം സല്‍മാന്റെ നിര്‍മാണ കമ്പനി ഏറ്റെടുക്കുമെന്നും വിതരണപ്രക്രിയകള്‍ക്ക് താരത്തിന്റെ പിതാവ് നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വിതരണത്തിന്റെ ഓരോ ഘട്ടവും വിലയിരുത്താന്‍ താരത്തിന് സമയമില്ലാത്തതിനാലാണ് ഈ ചുമതല അച്ഛന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും സിനിമാ രംഗത്ത് വളരെയധികം പ്രവര്‍ത്തിപരിചയമുള്ള തന്റെ പിതാവ് ഈ ദൗത്യം ഏറ്റെടുത്തതില്‍ സല്‍മാന് വളരെയധികം സന്തോഷമുണ്ടെന്നും താരത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സല്‍മാനും രമേഷ് തൗറാണിക്കും ഒപ്പം താരത്തിന്റെ അമ്മ സല്‍മാ ഖാനും റേസ് 3യുടെ നിര്‍മാതാക്കളില്‍ ഒരാളാണ്.  

ബജ്‌റംഗി ഭായ്ജാന്‍ ഉള്‍പ്പെടെ നിരവധി വമ്പന്‍ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള നിര്‍മാണ കമ്പനിയാണ് സല്‍മാന്റേതെന്നും ബിസിനസ് തലത്തില്‍ ആലോചിക്കുമ്പോള്‍ താരത്തിന്റേത് ഒരു മികച്ച തീരുമാനമാണെന്നുമാണ് വിതരണരംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നത്. വിതരണരംഗത്തേക്കുള്ള ചുവടുവയ്‌പ്പോടെ സല്‍മാന് സിനിമകള്‍ക്ക് മേല്‍ വലിയ സ്വാധീനം സ്ഥാപിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഇവര്‍ ചൂണ്ടികാട്ടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com