നടന്‍ ധര്‍മേന്ദ്രയുടെ ഹീ-മാന്‍ റസ്റ്റോറന്റ് അടച്ചുപൂട്ടി

ധര്‍മേന്ദ്രയുടെ നിയന്ത്രണത്തിലുള്ള ഫ്രാഞ്ചൈസിയുടെ ഹരിയാനയിലെ കര്‍ണാലിലുള്ള ഔട്ട്‌ലെറ്റിനാണ് പൂട്ടുവീണത്
നടന്‍ ധര്‍മേന്ദ്രയുടെ ഹീ-മാന്‍ റസ്റ്റോറന്റ് അടച്ചുപൂട്ടി
Updated on
1 min read

മുംബൈ; ബോളിവുഡ് നടന്‍ ധര്‍മേന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഹീ- മാന്‍ റസ്‌റ്റോറന്റെ അടച്ചുപൂട്ടി. ധര്‍മേന്ദ്രയുടെ നിയന്ത്രണത്തിലുള്ള ഫ്രാഞ്ചൈസിയുടെ ഹരിയാനയിലെ കര്‍ണാലിലുള്ള ഔട്ട്‌ലെറ്റിനാണ് പൂട്ടുവീണത്. കെട്ടിട നിര്‍മാണ നിയമം ലംഘിച്ചു എന്നാരോപിച്ചാണ് നടപടി. 

വെള്ളിയാഴ്ചയാണ് കര്‍ണാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടപടിയെടുത്തത്. കര്‍ണാലില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ നാഷണല്‍ ഹൈവേ 44 ലാണ് റസ്‌റ്റോറന്റ് സ്ഥിതിചെയ്യുന്നത്. ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വ്യവസായി പ്രമോദ് കുമാറാണ് ഔട്ട്‌ലെറ്റിന്റെ ഉടമ. വാലന്റൈന്‍സ് ദിനത്തിലാണ് ധര്‍മേന്ദ്ര ഹീ- മാന്‍ റസ്‌റ്റോറന്റിന് തുടക്കമിടുന്നത്. ഗരം ധര്‍മ ധാബ എന്ന റസ്‌റ്റോറന്റും താരത്തിനുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com