നടി ജലജ മടങ്ങിവരുന്നു; എത്തുന്നത് ഫഹദ് ഫാസിലിന്റെ ബിഗ്ബജറ്റ് ചിത്രത്തിലൂടെ

മികച്ച വിജയം നേടി ടേക് ഓഫിന് ശേഷമുള്ള മഹേഷ് നാരായണന്റെ രണ്ടാമത്തെ ചിത്രമാണ് മാലിക്
നടി ജലജ മടങ്ങിവരുന്നു; എത്തുന്നത് ഫഹദ് ഫാസിലിന്റെ ബിഗ്ബജറ്റ് ചിത്രത്തിലൂടെ
Updated on: 
1 min read

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നായിക ജലജ തിരിച്ചുവരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിലൂടെയാണ് ജലജ മടങ്ങിവരുന്നത്. മികച്ച വിജയം നേടി ടേക് ഓഫിന് ശേഷമുള്ള മഹേഷ് നാരായണന്റെ രണ്ടാമത്തെ ചിത്രമാണ് മാലിക്. 25 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കുന്നത്. 

ഫഹദ് ഫാസിലിനൊപ്പം വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. ബിജു മേനോന്‍, നിമിഷ സജയന്‍ വിനയ് ഫോര്‍ട്ട്,  ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ആന്റോ ആന്റണിയാണ് ചിത്രത്തിന്റെ നിര്‍മാണം. 

ടേക്ക് ഓഫിന്റെ കലാസംവിധാനത്തിന് ദേശീയ അവാര്‍ഡ് നേടിയ സന്തോഷ് രാമന്‍ കലാസംവിധാനം നിര്‍വഹിക്കുന്ന മാലിക്കില്‍ സാനു ജോണ്‍ വര്‍ഗീസ് ക്യാമറ കൈകാര്യം ചെയ്യും. സുഷിന്‍ ശ്യാം സംഗീതം നിര്‍വഹിക്കുക്കുന്ന ചിത്രം 2020 ഏപ്രില്‍ 3ന് ആന്റോ ജോസഫ് ഫിലിം കമ്പനി തിയറ്ററിലെത്തിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER