നടി ഹിമാനി ശിവപുരിക്ക് കോവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് പരിശോധനയ്ക്ക് വിധേയയാകണമെന്നും നടി ആവശ്യപ്പെട്ടു
നടി ഹിമാനി ശിവപുരിക്ക് കോവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Updated on
1 min read

പ്രമുഖ ഹിന്ദി സിനിമാ- സീരിയൽ താരം ഹിമാനി ശിവപുരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ താരം തന്നെയാണ് രോ​ഗവിവരം പങ്കുവെച്ചത്. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് പരിശോധനയ്ക്ക് വിധേയയാകണമെന്നും നടി ആവശ്യപ്പെട്ടു. താരത്തെ ഹോളി സ്പിരിറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

"എനിക്ക് 60 വയസ്സായതിനാൽ ഹോളി സ്പിരിറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഞാനൊരു പ്രമേഹ രോ​ഗികൂടിയാണ്.- താരം പറഞ്ഞു. എവിടെ നിന്നാണ് രോ​ഗം പിടിപ്പെട്ടതെന്ന് തനിക്ക് അറിയില്ലെന്നും ആർക്കും അത് എവിടെ നിന്ന് പകരുമെന്ന് പറയാൻ സാധിക്കില്ലെന്നും വാർത്താ ഏജൻസിയായ പിറ്റിഐയോട് ഹിമാനി പറഞ്ഞു. 

അതിനിടെ തന്റെ പട്ടിയെ പുറത്തിറക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ഹിമാനി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിട്ടുണ്ട്. മൂത്രമൊഴിക്കാൻ പോലുമാവാതെ 24 മണിക്കൂറായി വ‌ീടിനുള്ളിൽ അടച്ചിരിക്കുകയാണെന്നും സഹായം വേണമെന്നുമാണ് താരം പറയുന്നത്. മൃ​ഗങ്ങളിലൂടെ കോവിഡ് പകരില്ലെന്നും ഹിമാനി വ്യക്തമാക്കുന്നുണ്ട്. 

ഇതിനോടകം ബോളിവുഡിലെ നിരവധി സൂപ്പർതാരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അർജുൻ കപൂറിനും മലൈകയ്ക്കുമാണ് അവസാനമായി കോവിഡ് സ്ഥിരീകരിച്ച പ്രമുഖർ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com