നടിയുടെ മുറിയില്‍ കയറി തോക്കു ചൂണ്ടി യുവാവിന്റെ വിവാഹാഭ്യര്‍ഥന; വെടിവയ്പ്പില്‍ രണ്ട് പേര്‍ക്ക് പരുക്ക് 

നടിയുടെ മുറിയില്‍ അതിക്രമിച്ച് കയറി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ വിവാഹാഭ്യര്‍ഥന
നടിയുടെ മുറിയില്‍ കയറി തോക്കു ചൂണ്ടി യുവാവിന്റെ വിവാഹാഭ്യര്‍ഥന; വെടിവയ്പ്പില്‍ രണ്ട് പേര്‍ക്ക് പരുക്ക് 
Updated on
1 min read

വാരണാസി: നടിയുടെ മുറിയില്‍ അതിക്രമിച്ച് കയറി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിന്റെ വിവാഹാഭ്യര്‍ഥന. ഒന്നര മണിക്കൂര്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പങ്കജ് യാദവ് (25)ആണ് പിടിയിലായത്. 

ഉത്തര്‍പ്രദേശിലെ റോബര്‍ട്ട്‌സ്ഗന്‍ജിലുള്ള ഒരു ഹോട്ടല്‍ മുറിയില്‍ വച്ചാണ് സംഭവങ്ങള്‍ അരങ്ങേറിയത്. ഭോജ്പുരി നടി റിതു സിങിന് നേരെയായിരുന്നു യുവാവിന്റെ അതിക്രമങ്ങള്‍. നടിയെ പിന്തുടര്‍ന്ന യുവാവ് ഇവരുടെ മുറിയിലേക്ക് പിസ്റ്റളുമായി അതിക്രമിച്ച് കയറുകയായിരുന്നു. പിന്നീട് തോക്ക് ചൂണ്ടി പങ്കജ് യാദവ് ഭീഷണിപ്പെടുത്തി തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 

പുതിയ സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് ഇവര്‍ ഹോട്ടല്‍ മുറിയില്‍ താമസിച്ചത്. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരും ഇതേ ഹോട്ടലില്‍ തന്നെയുണ്ടായിരുന്നു. 

അതിനിടെ നടിയെ രക്ഷിക്കാന്‍ ശ്രമിച്ച അശോക് എന്നയാള്‍ക്ക് വെടിയേറ്റു. ഇയാളെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. 

സംഭവം ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. തോക്കുമായി കീഴടങ്ങാന്‍ പൊലീസ് ആവശ്യപ്പെടുന്നതിനിടെ എസ്പി പാട്ടീലിന് നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. എസ്പിക്ക് പരുക്കേറ്റിട്ടുണ്ട്. 

ഒന്നര മണിക്കൂര്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ഇയാളെ പൊലീസ് കീഴടക്കിയത്. നടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Trisha
Gayathri Suresh
Vinaya Prasad, Manichitrathazhu
Avika Gor with husband
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com