നടൻ ചെമ്പൻ വിനോദ് വിവാഹിതനായി; വധു മറിയം തോമസ്  

ഇരുവരും ഒന്നിച്ചുള്ള ചിത്രവും താരം പങ്കുവച്ചു
നടൻ ചെമ്പൻ വിനോദ് വിവാഹിതനായി; വധു മറിയം തോമസ്  
Updated on: 
1 min read

നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സോഷ്യൽ മീഡിയയിലൂടെയാണ് താരം വിവാ​ഹവാർത്ത പുറത്തുവിട്ടത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും താരം പങ്കുവച്ചു. 

വിവാഹവാർത്തയ്ക്ക് പിന്നാലെ സിനിമാപ്രവർത്തകരും താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ഇരുവർക്കും ആശംസകളറിയിച്ച് രം​ഗതെത്തിയത്.  

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ചെമ്പൻ വിനോദ് പിന്നീട് പ്രതിനായകനായും സഹനടനായും നായകനായുമൊക്കെ തിളങ്ങി. 2018ൽ ഈമയൗ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം നേടി. ട്രാൻസ്, ബിഗ് ബ്രദർ എന്നിവയാണ് താരത്തിന്റേ ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾ.

 
 
 
 
 
 
 
 
 
 
 
 
 

JUST MARRIED.

A post shared by Chemban Vinod Jose (@chembanvinod) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com