ന‍ടൻ വിജയ് യുടെ വീടിന് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

താരത്തിന്റെ സാലിഗ്രാമത്തിലുള്ള വസതിയിലാണ് ബോംബ് വച്ചിരിക്കുന്നുതെന്നും ബോംബ് ഉടൻ തന്നെ പൊട്ടുമെന്നായിരുന്നു ഭീഷണി.
ന‍ടൻ വിജയ് യുടെ വീടിന് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
Updated on
1 min read

ചെന്നൈ: നടൻ വിജയ്‌യുടെ വീടിനു ബോംബ് ഭീഷണി. തമിഴ്നാട് സ്റ്റേറ്റ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് അഞ്ജാതൻ ബോംബ് ഭീഷണി മുഴക്കിയത്. താരത്തിന്റെ സാലിഗ്രാമത്തിലുള്ള വസതിയിലാണ് ബോംബ് വച്ചിരിക്കുന്നുതെന്നും ബോംബ് ഉടൻ തന്നെ പൊട്ടുമെന്നായിരുന്നു ഭീഷണി.

പൊലീസ് ഉടൻ തന്നെ വിജയ്‌യുടെ വസതിയിലെത്തി അദ്ദേഹത്തിന്റെ മാതാപിതാക്കളെ കാര്യം അറിയിച്ചു. അച്ഛൻ എസ്.എ. ചന്ദ്രശേഖറും അമ്മ ശോഭയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വിജയ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പനൈയൂരിലാണ് ഇപ്പോൾ താമസം. ഇതോടെ പൊലീസ് അവിടെയും സുരക്ഷ ശക്തമാക്കി.

സൈബർ ക്രൈം ആക്രമണവുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഫോൺ കോളിന്റെ ഉറവിടം പിന്തുടർന്ന പൊലീസ് ചെന്നൈയിലുള്ള യുവാവിനെ അറസ്റ്റുചെയ്യുകയുണ്ടായി. കേസിൽ തുടരന്വേഷണം പുരോഗമിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com