നടൻ ഹറുമ മിയുറ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ടോക്യോയിലെ വീട്ടിൽ

30 വയസ്സുകാരനായ നടനെ ടോക്കിയോയിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്
നടൻ ഹറുമ മിയുറ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ടോക്യോയിലെ വീട്ടിൽ
Updated on
1 min read

ജാപ്പനീസ് നടൻ ഹറുമ മിയുറയെ മരിച്ച നിലയിൽ കണ്ടെത്തി. 30 വയസ്സുകാരനായ നടനെ ടോക്യോയിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ശനിയാഴ്‍ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ഹറുമ മിയുറ ജോലിക്ക് എത്താത്തിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏഴാം വയസ്സിൽ അഭിനയ ജീവിതം തുടങ്ങിയ ഹറുമയുടെ ആദ്യ ചിത്രം അഗ്രിയായിരുന്നു. 2007-ൽ പുറത്തിറങ്ങിയ കൊയിസൊറ, 2010-ലെ കിമി നി ടോഡോകെ എന്നിവൾ ശ്രദ്ധേയ സിനിമകളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com