നമിതയും വിഷ്ണുവും നാദിർഷയുമെത്തി; താരനിബിഢമായി ബിബിൻ ജോർജിന്റെ മകളുടെ മാമോദീസ, വിഡിയോ  

കൊച്ചിയിൽ വച്ച് നടന്ന ചടങ്ങുകൾക്ക് സിനിമ രം​ഗത്തുനിന്ന് നിരവധി പേർ എത്തി
നമിതയും വിഷ്ണുവും നാദിർഷയുമെത്തി; താരനിബിഢമായി ബിബിൻ ജോർജിന്റെ മകളുടെ മാമോദീസ, വിഡിയോ  
Updated on: 
1 min read

നടനും തിരകഥാകൃത്തുമായ ബിബിൻ ജോർജിന്റെ മകളുടെ മാമോദീസയിൽ തിളങ്ങി താരങ്ങൾ. കൊച്ചിയിൽ വച്ച് നടന്ന മാമോദീസ ചടങ്ങുകൾക്ക് സിനിമ രം​ഗത്തുനിന്ന് നിരവധി പേർ എത്തി. 

നടനും തിരകഥാകൃത്തും ബിബിന്റെ അടുത്ത സുഹൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ ചടങ്ങുകളിൽ പങ്കെടുത്തു. നടി നമിത പ്രമോദ്, മാനസ, നാദിർഷ, ധർമജൻ, അജയ് വാസുദേവ് എന്നിവരും പരിപാടികളിൽ പങ്കെടുത്തു. 

മാലിപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയാണ് ബിബിന്റെ ഭാര്യ. കഴിഞ്ഞ വർഷം മെയ് 20നായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ജൂണിലാണ് ഇവർക്ക് കുഞ്ഞ് പിറന്നത്. മിഴി എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER