'നമ്മളൊക്കെ പ്രേമിക്കുന്ന കാലത്ത് വാസ്സാപ്പി ഇണ്ടായിരുന്നേല്‍ തകര്‍ത്തേനേ'; മായനെ വീഴ്ത്താന്‍ അമ്മച്ചിമാര്‍ വരുന്നു, ഡാകിനിയുടെ ട്രെയ്‌ലര്‍ കാണാം

ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന് ശേഷം രാഹുല്‍ റിജിന്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്
'നമ്മളൊക്കെ പ്രേമിക്കുന്ന കാലത്ത് വാസ്സാപ്പി ഇണ്ടായിരുന്നേല്‍ തകര്‍ത്തേനേ'; മായനെ വീഴ്ത്താന്‍ അമ്മച്ചിമാര്‍ വരുന്നു, ഡാകിനിയുടെ ട്രെയ്‌ലര്‍ കാണാം
Updated on
1 min read

ധോലോക നായകനെ നേരിടാന്‍ എത്തുന്ന നാല് സ്ത്രീകളുടെ കഥ പറയുന്ന ഡാകിനിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ സരസ ബാലുശ്ശേരിയും ശ്രീലത ശ്രീധരനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ പോളി വിത്സനും സേതുലക്ഷ്മിഎന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കോമഡി പശ്ചാത്തലത്തില്‍ ഇറങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിന് ശേഷം രാഹുല്‍ റിജിന്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മായന്‍ എന്ന അധോലോക നായകന്റെ വേഷത്തില്‍ എത്തുന്നത് ചെമ്പന്‍ വിനോദാണ്. ഇന്ദ്രന്‍സ്, അലന്‍സിയര്‍, അജു വര്‍ഗീസ്, സൈജു കുറിപ്പ് തുടങ്ങിയ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. യുണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷും ഉര്‍വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം വിതരണത്തിന് എത്തിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com