നിന്നെ എന്റേതാക്കിയതില്‍ ഞാന്‍ സന്തോഷവതിയാണ്: വിവാഹവാര്‍ഷികദിനത്തില്‍ ദിവ്യാ ഉണ്ണി

നിന്നെ എന്നെന്നേക്കുമായി എന്റേതാക്കിയതില്‍ ഞാന്‍ സന്തോഷവതിയാണ്'- ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.
നിന്നെ എന്റേതാക്കിയതില്‍ ഞാന്‍ സന്തോഷവതിയാണ്: വിവാഹവാര്‍ഷികദിനത്തില്‍ ദിവ്യാ ഉണ്ണി
Updated on
1 min read

ടി ദിവ്യാ ഉണ്ണി തന്റെ വിവാഹവാര്‍ഷികദിനത്തില്‍ ഭര്‍ത്താവ് അരുണിനെ പുകഴ്ത്തിക്കൊണ്ട് പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. 'നീ തന്ന പുഞ്ചിരിയാണ് ഞാന്‍ ഇപ്പോഴും അണിഞ്ഞിരിക്കുന്നത്...നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമായി, എന്നാല്‍ ഇന്നലെ വിവാഹിതരായത് പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്.

നിന്നെ എന്നെന്നേക്കുമായി എന്റേതാക്കിയതില്‍ ഞാന്‍ സന്തോഷവതിയാണ്'- ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു. ഭര്‍ത്താവ് അരുണ്‍ കുമാറിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ദിവ്യ ഉണ്ണി ഇത്തരത്തില്‍ എഴുതിയത്. ഇതിനു താഴെ ധാരാളം പേര്‍ ദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന്‌കൊണ്ട് കമന്റ് ചെയ്തിട്ടുമുണ്ട്. 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിനാണ് യുഎസ് നഗരമായ ഹൂസ്റ്റണില്‍വെച്ച് ദിവ്യ ഉണ്ണിയും അരുണ്‍ കുമാറും വിവാഹിതരായത്. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്. തിരുവനന്തപുരം സ്വദേശിയാണ് അരുണ്‍. 2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി 2017 ആഗസ്റ്റിലാണ് വിവാഹമോചിതയാകുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com