നയന്‍താരയ്ക്ക് സര്‍പ്രൈസ് ഒരുക്കി വിഘ്‌നേഷ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

കൈ നിറയെ ബൊക്കേകള്‍ പിടിച്ച് ചിരിച്ച് നില്‍ക്കുന്ന നയന്‍താരയുടെ ചിത്രം വിഘ്‌നേഷാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്
നയന്‍താരയ്ക്ക് സര്‍പ്രൈസ് ഒരുക്കി വിഘ്‌നേഷ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
Updated on
1 min read


യന്‍താര- വിഘ്‌നേഷ് താരജോഡി ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ടവരാണ്. ഇരുവരുടേയും വിവാഹവാര്‍ത്ത കേള്‍ക്കാനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ ഇരുവരും പ്രണയിച്ച് നടക്കുകയാണ്. സെപെഷ്യല്‍ ദിവസങ്ങളിലെല്ലാം നയന്‍താരയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ വിഘ്‌നേഷ് മറക്കാറില്ല. പിറന്നാളിനും വാലന്റൈന്‍സ് ഡേയ്ക്കുമെല്ലാം വിഘ്‌നേഷ് സമ്മാനങ്ങളിലൂടെ തന്റെ സ്‌നേഹം കൈമാറാറുണ്ട്. ഇത്തവണ വനിത ദിനത്തിനും നയന്‍താരയ്ക്ക് സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് വിഘ്‌നേഷ്. 

പൂക്കള്‍ നിറച്ച നിരവധി ബൊക്കേകളായിരുന്നു സമ്മാനം. കൈ നിറയെ ബൊക്കേകള്‍ പിടിച്ച് ചിരിച്ച് നില്‍ക്കുന്ന നയന്‍താരയുടെ ചിത്രം വിഘ്‌നേഷാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നീ എന്‍ ഉലകൈ അഴകിയേ, ഉന്നൈ പോല്‍ ഒരുത്തി ഇല്ലയൈ എന്നാണ് ചിത്രത്തിനൊപ്പം വിഘ്‌നേഷ് കുറിച്ചത്. കൂടാതെ ശക്തയായ എല്ലാ സ്ത്രീകള്‍ക്കും വിഘ്‌നേഷ് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 'മറ്റുള്ളവരേക്കാള്‍ തന്നില്‍ വിശ്വാസമുള്ള ശക്തയായ സ്ത്രീകള്‍ വനിത ദിനാശംസകള്‍. നിങ്ങളാണ് ഈ പ്രകൃതിയെ ഏറ്റവും മനോഹരമാക്കുന്നത്. നന്ദി' വിഘ്‌നേഷ് കുറിച്ചു. എല്ലാ സ്ത്രീകള്‍ക്കും വേണ്ടി നമുക്ക് ഈ ലോകത്തെ മികച്ചതാക്കാം. അവരെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും വേണമെന്നും വിഘ്‌നേഷ് പറയുന്നു. കഴിഞ്ഞ വര്‍ഷവും വിഘ്‌നേഷ് നയന്‍താരയ്ക്ക് വനിതാ ദിനാശംസകള്‍ നേര്‍ന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com