നയൻതാരയ്ക്കും വിഘ്നേഷിനുമൊപ്പം ബോണി കപൂറും മകളും; 'വലിമൈ' ചർച്ചകളോയെന്ന് ആരാധകർ 

നയൻതാരയ്ക്കും വിഘ്നേഷിനുമൊപ്പം ബോണി കപൂറും മകളും; 'വലിമൈ' ചർച്ചകളോയെന്ന് ആരാധകർ 

ഒരു അത്താഴ വിരുന്നിന് ശേഷം പകർത്തിയതാണ് വി​ഘ്നേഷ് പങ്കുവച്ച ചിത്രം
Published on

ന്യൂയോർക്കിൽ നയൻസിനൊപ്പം അവധിക്കാലം ചെലവഴിക്കുകയാണ് നടൻ വിഘ്നേഷ്. അവധി ആഘോഷങ്ങൾക്കിടയിൽ പകർത്തിയ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ. ചിത്രത്തിൽ ഇരുവർക്കുമൊപ്പം ബോളിവുഡ് നിർമാതാവ് ബോണി കപൂറും മകൾ ഖുഷി കപൂറുമുണ്ട്. നാല് പേരും ചേർന്നുള്ള ഒരു അത്താഴ വിരുന്നിന് ശേഷം പകർത്തിയതാണ് വി​ഘ്നേഷ് പങ്കുവച്ച ചിത്രം. 

ഈ മാസം 11-ാം തിയതി ജന്മദിനം ആഘോഷിച്ച ബോണി കപൂർ ഒരു ഇടവേളയെടുത്ത് മകൾക്കൊപ്പം അമേരിക്കയിലേക്ക് പോയതാണ്. പുതിയ ചിത്രം പുറത്തുവന്നതിന് പിന്നാലെ അജിത്തിനെ നായകനാക്കി ബോണി ഒരുക്കുന്ന വലിമൈ എന്ന സിനിമയിൽ നയൻതാര അഭിനയിക്കുമോ എന്നാണ് ആരാധകരുടെ സംശയം. ഇതുംസംബന്ധിച്ച ചർച്ചകൾക്കാവാം ഇത്തരത്തിലൊരു അത്താഴവിരുന്ന് സംഘടിപ്പിച്ചതെന്നും ആരാധകർ പറയുന്നു. 

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന നേട്രിക്കണ്ണ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് നയൻതാര ഇപ്പോൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com