നവമാധ്യമങ്ങളില്‍ തരംഗമായി ശ്രീദേവിയുടെ മകള്‍ ; ഖുഷി കപൂറിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍

നവമാധ്യമങ്ങളില്‍ തരംഗമായി ശ്രീദേവിയുടെ മകള്‍ ; ഖുഷി കപൂറിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍

ഖുഷിയുടെ ഗ്ലാമര്‍ ചിത്രങ്ങളാണ് നവമാധ്യമങ്ങളില്‍ വൈറലാകുന്നത്
Published on

മുംബൈ : അന്തരിച്ച താരസുന്ദരി ശ്രീദേവിയുടെ ഇളയമകള്‍ ഖുഷി കപൂര്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ താരമായിരിക്കുകയാണ്. ഖുഷിയുടെ ഗ്ലാമര്‍ ചിത്രങ്ങളാണ് നവമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഖുഷിയുടെ വെറൈറ്റി ചിത്രങ്ങള്‍ ആരാധര്‍ക്കിടയില്‍ ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചയാണ്. 

ശ്രീദേവിക്കും ഭര്‍ത്താവ് ബോണി കപൂറിനുമൊപ്പം മിക്ക പരിപാടികളിലും സ്ഥിരം സാന്നിധ്യമായിരുന്നു ഖുഷി കപൂര്‍. അമ്മയുടെ പാത പിന്തുടര്‍ന്ന് മൂത്ത മകൾ ജാന്‍വി കപൂര്‍ ഈ വര്‍ഷം ബോളിവുഡില്‍  അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍ ഖുഷി കപൂര്‍ അമ്മയുടെയോ ചേച്ചിയുടെയോ പാത പിന്തുടർന്ന്, സിനിമാ അഭിനയത്തോട് വലിയ താല്‍പ്പര്യം കാണിച്ചിട്ടില്ല. 

പഠനം പൂര്‍ത്തിയാക്കിയ ഖുഷി കപൂര്‍ മോഡലിംഗ് രംഗത്താണ് താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മോഡലിംഗ് രംഗത്തെ താരമാകാനാണ് ഖുഷിയുടെ താല്‍പ്പര്യം. ഇതിനായുള്ള ട്രെയിനിംഗിനായി അടുത്തുതന്നെ വിദേശത്തേക്ക് പോകാനാണ് ഖുഷിയുടെ ആലോചന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com