നവാസുദ്ധീനൊപ്പം അഭിനയിക്കാല്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ തപ്‌സി സിനിമ ഉപേക്ഷിച്ചു? സത്യം വെളിപ്പെടുത്തി നടി

'അഭിനേതാക്കള്‍ക്ക് നിരവധി പ്രൊജക്റ്റുകള്‍ ലഭിക്കും. എന്നാല്‍ എല്ലാത്തിനും യെസ് പറയാനാവില്ല'
നവാസുദ്ധീനൊപ്പം അഭിനയിക്കാല്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ തപ്‌സി സിനിമ ഉപേക്ഷിച്ചു? സത്യം വെളിപ്പെടുത്തി നടി
Updated on: 
1 min read

നവാസുദ്ധീന്‍ സിദ്ദിഖിയോടൊപ്പം അഭിനയിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ തപ്‌സി പാനു ഹണി ട്രെഹന്റെ ചിത്രം വേണ്ടെന്നുവെച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ബോളിവുഡില്‍ നിന്ന് ഉയര്‍ന്നു കേട്ട വാര്‍ത്തയാണിത്. എന്നാല്‍ ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? ഇല്ലെന്നാണ് തപ്‌സി പറയുന്നത്. ഹണി ട്രെഹന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ചിരുന്നെങ്കിലും ചിത്രത്തിന് നോ പറയാന്‍ നവാസുദ്ധീന്‍ അല്ല കാരണമെന്ന് ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കി.

'അഭിനേതാക്കള്‍ക്ക് നിരവധി പ്രൊജക്റ്റുകള്‍ ലഭിക്കും. എന്നാല്‍ എല്ലാത്തിനും യെസ് പറയാനാവില്ല. എന്നാല്‍ പ്രമുഖനായ ഒരു നടനൊപ്പം അഭിനയിക്കാനുള്ള താല്‍പ്പര്യക്കുറവുകൊണ്ടല്ല ചിത്രം വേണ്ടെന്നുവെച്ചത്. അത് ഒരിക്കലും ഞാന്‍ ചെയ്യില്ല. സിനിമകളുമായി ആളുകള്‍ തന്റെ അടുത്തു വരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രത്യേകിച്ച് ഹണി ആദ്യ ചിത്രത്തിനായി എന്നെ സമീപിക്കുമ്പോള്‍. കൂടാതെ നവാസിനെപോലെ കഴിവുറ്റ താരത്തിനൊപ്പം അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പ്രൊജക്റ്റില്‍ നടക്കില്ലെങ്കിലും ഭാവിയില്‍ എന്തായാലുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.' തപ്‌സ് പറഞ്ഞു.

ഹോക്കി താരം സന്ദീപ് സിങ്ങിന്റെ ജീവിതം പറയുന്ന സൂര്‍മയാണ് പുറത്തുവരാനുള്ള തപ്‌സിയുടെ ചിത്രം. ജൂലൈ 13 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER