നസ്രിയയുടെ ലോക്കറ്റിലും സ്ഥാനം പിടിച്ച് ഓറിയോ; ഫഹദിനൊപ്പം ആ പേരും ചേർത്തുവച്ച് താരം 

ഇൻഫിനിറ്റി മാതൃകയിൽ ചെയ്തെടുത്തിര‌ിക്കുന്ന ലോക്കറ്റിലാണ് ഈ പ്രത്യേകതകൾ
നസ്രിയയുടെ ലോക്കറ്റിലും സ്ഥാനം പിടിച്ച് ഓറിയോ; ഫഹദിനൊപ്പം ആ പേരും ചേർത്തുവച്ച് താരം 
Updated on
1 min read



വീ
ട്ടിൽ ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് ഓറിയോ ഇല്ലാത്ത ഒരു മറുപടി നസ്രിയയ്ക്ക് ഉണ്ടാവില്ല. അത്ര പ്രിയപ്പെട്ടതാണ് നസ്രിയയ്ക്ക് ഓറിയോ എന്ന തന്റെ വളർത്തുനായ. 'ഫഹദ് തന്ന സമ്മാനം' എന്നാണ് നസ്രിയ ഓറിയോയെ വിശേഷിപ്പിക്കുന്നത്. താരത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പതിവായി ഇടംനേടുന്ന നായ്ക്കുട്ടി ഇപ്പോൾ താരത്തിന്റെ ലോക്കറ്റിലും സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. 

താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ഒരു ചിത്രത്തിൽ അണിഞ്ഞിരുന്ന മാല ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റി. ഈ മാലയുടെ ലോക്കറ്റിൽ നസ്രിയയുടെയും ഫഹദിന്റെയും പേരിനൊപ്പം ഒറിയോയുടെയും പേരും കാണാം. ഇൻഫിനിറ്റി മാതൃകയിൽ ചെയ്തെടുത്തിര‌ിക്കുന്ന ലോക്കറ്റിലാണ് ഈ പ്രത്യേകതകൾ.  

കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ നായ്ക്കുട്ടികളെ പേടിയായിരുന്ന തന്റെ ആ പേടിമാറിയത് ഓറിയോ വന്നതിനു ശേമാണെന്ന് നസ്രിയ പറഞ്ഞിട്ടുണ്ട്. വെള്ളയും കറുപ്പും ഇടകലർന്ന് ഓറിയോ ബിസ്കറ്റിനെ ഓർമ്മപ്പെടുത്തുന്ന നായ്ക്കുട്ടിക്ക് ഓറിയ എന്ന് പേരിട്ടത് ഫഹദിന്റെ സഹോദരി അമ്മുവാണെന്നും നസ്രിയ പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nazriya Nazim Fahadh (@nazriyafahadh) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com