നാളെയാണ് ആ രണ്ട് താരവിവാഹങ്ങള്‍; ആഘോഷമാക്കാന്‍ സിനിമാലോകം; ഏറ്റെടുത്ത് ആരാധകര്‍

പുതുമുഖതാരങ്ങളില്‍ ശ്രദ്ധേയനായ ബാലു വര്‍ഗീസിന്റെയും നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെയും വിവാഹമാണ് ഒരേദിവസം നടക്കുന്നത്
നാളെയാണ് ആ രണ്ട് താരവിവാഹങ്ങള്‍; ആഘോഷമാക്കാന്‍ സിനിമാലോകം; ഏറ്റെടുത്ത് ആരാധകര്‍
Updated on
1 min read

കൊച്ചി: നാളെ ഫെബ്രുവരി രണ്ട്. മലയാള ചലചിത്രമേഖലയിലെ രണ്ട് യുവതാരങ്ങള്‍ വിവാഹിതരാവുന്നു.  പുതുമുഖതാരങ്ങളില്‍ ശ്രദ്ധേയനായ ബാലു വര്‍ഗീസിന്റെയും നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെയും വിവാഹമാണ് ഒരേദിവസം നടക്കുന്നത്. നടിയും മോഡലുമായ എലീന കാതറിനാണ് ബാലു വര്‍ഗീസിന്റെ വധു. വിഷ്ണു ഉണ്ണികൃഷ്ണന്റെ വധു കോതമംഗലം സ്വദേശി ഐശ്വര്യയാണ്. 

പുതുവര്‍ഷദിനത്തിലാണ് എലീനയുമായുള്ള പ്രണയം ബാലു പ്രേക്ഷകരോട് പങ്കിട്ടത്. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു.വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ചേരാനല്ലൂര്‍ സെന്റ് ജെയിംസ് പള്ളിയിലാണ് ഇരുവരുടെയും വിവാഹം നടക്കുക. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ വിവാഹത്തിനെത്തും.  വൈകിട്ട് 6.30 മുതല്‍ വല്ലാര്‍പാടം ആല്‍ഫാ ഹൊറസൈനില്‍വച്ചാണ് വിവാഹ റിസപ്ഷന്‍. 

കോതമംഗലം കലാ ഓഡിറ്റോറിയത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹം. തുടര്‍ന്ന് കലൂര്‍ റെന ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറ് മണി മുതല്‍ റിസപ്ഷന്‍ ഉണ്ടാകും.

താരത്തിന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച വിഷ്ണു, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെയാണ് നായകപദവിയലേക്ക് ഉയര്‍ന്നത്. ബിപിനുമായി ചേര്‍ന്ന് വിഷ്ണു ഒരുക്കിയ തിരക്കഥകളും ബോക്‌സ്ഓഫീസില്‍ വിജയം നേടിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com