നിക്കിനൊപ്പം നൃത്തം ചെയ്ത് പ്രിയങ്ക; സ്വിം സ്യൂട്ടില്‍ തിളങ്ങി പിഗി ചോപ്‌സ്, ചിത്രങ്ങളും വിഡിയോയും വൈറല്‍

നിക്കിന്റെ സഹോദരന്‍ ജോ ജൊനാസും കാമുകി സോഫീ ടര്‍ണറും താരദമ്പതികള്‍ക്കൊപ്പമുണ്ട്
നിക്കിനൊപ്പം നൃത്തം ചെയ്ത് പ്രിയങ്ക; സ്വിം സ്യൂട്ടില്‍ തിളങ്ങി പിഗി ചോപ്‌സ്, ചിത്രങ്ങളും വിഡിയോയും വൈറല്‍
Updated on
1 min read

പ്രിയങ്ക ചോപ്രയുടെയും ഭര്‍ത്താവ് നിക്ക് ജൊനാസിന്റെയും മിയാമി അവധി ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തകര്‍ക്കുകയാണ്. ചിത്രങ്ങളായും വിഡിയോകളായും ഇരുവരും പങ്കുവയ്ക്കുന്ന മിയാമി വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു. ഇന്നലെ പ്രിയങ്ക പങ്കുവച്ച് മൂന്ന് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

നിക്കിന്റെ സഹോദരന്‍ ജോ ജൊനസും കാമുകി സോഫീ ടര്‍ണറും താരദമ്പതികള്‍ക്കൊപ്പമുണ്ട്. നിക്കിന്റെ കവിളില്‍ മുത്തമിടുന്ന പ്രിയങ്കയെയാണ് ആദ്യ ചിത്രത്തില്‍ കാണാന്‍ കഴിയുക. പ്രിയങ്കയും നിക്കും ജോയും സോഫിയും ഒന്നിച്ചുള്ളതാണ് രണ്ടാം ചിത്രം. ഇവര്‍ക്കൊപ്പമുള്ള മറ്റ് സുഹൃത്തുക്കളും ഒന്നിച്ചുള്ള ചിത്രമാണ് താരം മൂന്നാമത് പങ്കുവച്ചിട്ടുള്ളത്. 

ജോനാസ് സഹോദരന്മാര്‍ ചേര്‍ന്ന് ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ സക്കറിലെ ഗാനം ആലപിക്കുന്ന വിഡിയോ നിക്ക് പങ്കുവച്ചിട്ടുണ്ട്. ഗാനത്തോടൊപ്പം പ്രിയങ്ക നൃത്തം ചെയ്യുന്നതും വിഡിയോയില്‍ കാണാം.
 

 
 
 
 
 
 
 
 
 
 
 
 
 

Sucker vibes in Miami.

A post shared by Nick Jonas (@nickjonas) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com