നിഗൂഢതകള്‍ ബാക്കി വെച്ച് ഈ.മ.യൗവിന്റെ പുതിയ ട്രെയ്‌ലര്‍

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ നേടിയിരുന്നു ചിത്രം.
നിഗൂഢതകള്‍ ബാക്കി വെച്ച് ഈ.മ.യൗവിന്റെ പുതിയ ട്രെയ്‌ലര്‍
Updated on
1 min read

ലിജോ ജോസ് പെല്ലിശേരി അങ്കമാലി ഡയറീസിന് ശേഷം സംവിധാനം ചെയ്തിരിക്കുന്ന ഈ.മ.യൗവിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ പുറത്തു വിട്ടു. റിയലസ്റ്റിക് പാറ്റേണില്‍ ഒരുക്കിയിരിക്കുന്ന ട്രെയലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മേയ് നാലിന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ ട്രെയ്‌ലര്‍ പുറത്തു വന്നത്. രണ്ടാഴ്ച മുന്‍പ് ചിത്രത്തിന്റെ നിര്‍മ്മാണം ആഷിക് അബു ഏറ്റെടുത്തതോടെയാണ് റിലീസിംഗ് തീയ്യതിയില്‍ അന്തിമ തീരുമാനമായത്.

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ നേടിയിരുന്നു ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരവും പോളി വല്‍സന് മികച്ച സ്വഭാവനടിക്കുള്ള പുരസ്‌കാരവും ലഭിച്ചു. രംഗനാഥ് രവിക്കായിരുന്നു മികച്ച സൗണ്ട് ഡിസൈനര്‍ക്കുള്ള അവാര്‍ഡ്. ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍, പൗളി വില്‍സണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com