നിങ്ങളാണ് എന്റെ എല്ലാം: സായ് കുമാറിനും ബിന്ദു പണിക്കര്‍ക്കും ആശംസകളര്‍പ്പിച്ച് മകള്‍

സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും പത്താം വിവാഹ വാര്‍ഷികാഘോഷ വേളയില്‍ ആശംസയുമായി എത്തിയിരിക്കുകയാണ് കല്യാണി.
നിങ്ങളാണ് എന്റെ എല്ലാം: സായ് കുമാറിനും ബിന്ദു പണിക്കര്‍ക്കും ആശംസകളര്‍പ്പിച്ച് മകള്‍
Updated on
1 min read

ടിക്ടോക് കാണുന്നവര്‍ക്ക് നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി എന്ന അരുന്ധതി പണിക്കരെ നല്ല പരിചയമായിരിക്കും. ഇടയ്ക്ക് ബിന്ദു പണിക്കരുടെയും സായ് കുമാറിന്റെയും കൂടെയും ഈ മിടുക്കി ടിക്ടോക് പെര്‍ഫോമെന്‍സുമായി രംഗത്തെത്താറുണ്ട്.

ഇപ്പോള്‍ സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും പത്താം വിവാഹ വാര്‍ഷികാഘോഷ വേളയില്‍ ആശംസയുമായി എത്തിയിരിക്കുകയാണ് കല്യാണി. 'അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍, നിങ്ങളാണ് എന്റെ എല്ലാം...നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്ത ത്യാഗങ്ങള്‍ക്ക് ഈ നിമിഷത്തില്‍ ഞാന്‍ അനുഗ്രഹീതയായി തോന്നുന്നു'. കല്യാണി കുറിച്ചു. 

ടിക് ടോക് വീഡിയോകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് അരുന്ധതി. സായ്കുമാറിനും ബിന്ദു പണിക്കര്‍ക്കുമൊപ്പമുള്ള അരുന്ധതിയുടെ ടിക് ടോക് വീഡിയോകള്‍ വൈറലായിരുന്നു.

ബിന്ദു പണിക്കറുടെ ആദ്യ വിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛന്‍ 2003ലാണ് മരണപ്പെടുന്നത്. 2009ലായിരുന്നു സായ് കുമാറും ബിന്ദുപണിക്കറും വിവാഹിതരായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com