'നിങ്ങളുടെ കരുതല്‍ നിറഞ്ഞ സ്‌നേഹമാണ് എന്റെ ഊര്‍ജ്ജം'; മഞ്ജു വാര്യരുടെ കുറിപ്പ് വൈറല്‍ 

മഞ്ജു-റോഷൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്
'നിങ്ങളുടെ കരുതല്‍ നിറഞ്ഞ സ്‌നേഹമാണ് എന്റെ ഊര്‍ജ്ജം'; മഞ്ജു വാര്യരുടെ കുറിപ്പ് വൈറല്‍ 
Updated on: 
1 min read

ബി​ഗ് സ്ക്രീനിൽ നീണ്ട ഇടവേളയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍യൂവിൽ നിരുപമ രാജീവായാണ് മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരെ പ്രേക്ഷകർ കണ്ടത്. ഇപ്പോഴിതാ മഞ്ജു-റോഷൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്.  പ്രതി പൂവന്‍കോഴി എന്ന ചിത്രവുമായാണ് ഇവർ ഒന്നിച്ചെത്തുന്നത്. മാധുരി എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്.

ചിത്രത്തിന്റെ വിശേഷങ്ങള്‍ മഞ്ജു തന്നെയാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. നിരുപമയെ സ്വീകരിച്ച നിങ്ങൾ ഓരോരുത്തരുടേയും കരുതൽ നിറഞ്ഞ സ്നേഹമാണ് ഇന്നും തന്റെ ഊർജ്ജമെന്നാണ് മഞ്ജുവിന്റെ വാക്കുകൾ. നാളെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടുമെന്നും ഡിസംബർ 20 ന് ചിത്രം തിയറ്ററുകളിലെത്തുമെന്നും മഞ്ജു അറിയിച്ചു. 

മഞ്ജുവിനറെ കുറിപ്പിന്റെ പൂർണ്ണരൂപം

പ്രിയപ്പെട്ടവരേ , റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'ഹൗ ഓൾഡ് ആർ യു'വിലെ നിരുപമയെ സ്വീകരിച്ച നിങ്ങൾ ഓരോരുത്തരുടേയും കരുതൽ നിറഞ്ഞ സ്നേഹമാണ് ഇന്നും എന്റെ ഊർജ്ജം .ഇനി ഞാൻ ,റോഷൻ ആൻഡ്രൂസിന്റെ പുതിയ ചിത്രമായ 'പ്രതി പൂവൻകോഴി'യിലെ മാധുരി ആവുകയാണ്. നവംബർ 20ന് 'പ്രതി പൂവൻകോഴി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യും.ആദ്യ ഗാനം 21 നും.'പ്രതി പൂവൻകോഴി'നിങ്ങൾക്കരികിലേക്ക് ഡിസംബർ 20 ന് എത്തും; ക്രിസ്മസിന് ഓരോ വീട്ടിലേയും പ്രകാശിക്കുന്ന നക്ഷത്രമായി!

സ്നേഹത്തോടെ സ്വന്തം മഞ്ജു വാരിയർ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER