നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണം...; അബിയുടെ ഓര്‍മ്മദിനത്തില്‍ ഷെയിന്‍

നടനും മിമിക്രി കലാകാരനുമായ അബി ഓര്‍മ്മയായിട്ട് ഇന്ന് രണ്ടുവര്‍ഷം തികഞ്ഞിരിക്കുകയാണ്
നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണം...; അബിയുടെ ഓര്‍മ്മദിനത്തില്‍ ഷെയിന്‍
Updated on
1 min read

ടനും മിമിക്രി കലാകാരനുമായ അബി ഓര്‍മ്മയായിട്ട് ഇന്ന് രണ്ടുവര്‍ഷം തികഞ്ഞിരിക്കുകയാണ്. ഓര്‍മ്മദിനത്തില്‍ അബിക്കൊപ്പമുള്ള കുടുംബചിത്രം പങ്കുവച്ചിരിക്കുകയാണ് മകന്‍ ഷെയിന്‍ നിഗം. 'ഇന്ന് വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണം' എന്നാണ് ഷെയിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

രക്തസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ 2017 നവംബര്‍ 30 നാണ് അബി മരിച്ചത്.  മിമിക്രി വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന അബി അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.  തൃശ്ശിവപേരൂര്‍ ക്ലിപ്തമായിരുന്നു അബിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com