'നിങ്ങൾക്ക് അതിന് കഴിയില്ലെങ്കിൽ വാങ്ങിയ പണം തിരികെ തരൂ' ; തൃഷയോട് നിർമാതാവ്

പേട്ടയ്ക്ക് ശേഷം തൃഷ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പരമപഥം വിളയാട്ട്
'നിങ്ങൾക്ക് അതിന് കഴിയില്ലെങ്കിൽ വാങ്ങിയ പണം തിരികെ തരൂ' ; തൃഷയോട് നിർമാതാവ്
Updated on
1 min read

സിനിമാതാരം തൃഷയ്ക്കെതിരെ നിർമ്മാതാവ് രം​ഗത്ത്. സിനിമയുടെ പ്രമോഷന് പങ്കെടുക്കാന്‍ കഴിയില്ലെങ്കില്‍ വാങ്ങിയ പ്രതിഫലം തിരികെ നല്‍കാന്‍ തയ്യാറാകണമെന്നാണ് നിർമാതാവിന്റെ ആവശ്യം. പരമപഥം വിളയാട്ട് എന്ന സിനിമയുടെ നിര്‍മാതാവ് ടി ശിവയാണ് തൃഷയ്‌ക്കെതിരേ രംഗത്ത് വന്നിരിക്കുന്നത്.

യുവസംവിധായകൻ തിരുജ്ഞാനത്തോടുളള സ്‌നേഹവും വിശ്വാസവും കൊണ്ടാണ് നായകനില്ലാതെ തൃഷയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യാന്‍ തയ്യാറായത്. എന്നാല്‍ പ്രൊമോഷനുകളില്‍ തൃഷ പങ്കെടുക്കുന്നില്ല. റിലീസ് അടുക്കും തോറും പ്രമോഷന് പങ്കെടുക്കാന്‍ തയ്യാറല്ല എങ്കില്‍ വാങ്ങിയ പ്രതിഫലത്തില്‍ നിന്ന് ഒരു വിഹിതം തിരികെ നല്‍കണമെന്ന് നിര്‍മാതാവ് ആവശ്യപ്പെട്ടു.

ഇത് സിനിമാ ഇൻഡസ്ട്രിയിലെ മറ്റു താരങ്ങള്‍ക്കും ഒരു പാഠമാകണമെന്നും ശിവ പറഞ്ഞു. പേട്ടയ്ക്ക് ശേഷം തൃഷ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പരമപഥം വിളയാട്ട് . സിനിമാ പ്രൊമോഷനുകളില്‍ പങ്കെടുക്കുന്നില്ല എന്ന കാരണത്താല്‍ മുന്‍പ് നയന്‍താരക്കെതിരേയും നിര്‍മാതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Naslen, Basil Jospeh
Aswanth Kok, Madhav Suresh
Ansiba, Tiny Tom
Ramesh Pisharody
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com