'നിനക്കുണ്ടാവാന്‍ പോകുന്നത് എങ്ങനത്തെ ഐറ്റമാണെന്ന് കണ്ടറിയാം'; അമ്പരപ്പിച്ച് സുരാജ് ഒപ്പം സൗബിനും റോബോട്ടും; ട്രെയ്‌ലര്‍

പഴയ ചിന്തകളുമായി കഴിയുന്ന അച്ഛനേയും ന്യൂജനായ മകനെയുമായി ചിത്രത്തില്‍ കാണുന്നത്
'നിനക്കുണ്ടാവാന്‍ പോകുന്നത് എങ്ങനത്തെ ഐറ്റമാണെന്ന് കണ്ടറിയാം'; അമ്പരപ്പിച്ച് സുരാജ് ഒപ്പം സൗബിനും റോബോട്ടും; ട്രെയ്‌ലര്‍
Updated on
1 min read

സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ എത്തുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ന്റെ ട്രെയ്‌ലര്‍ പുറത്ത്. നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രയ്‌ലര്‍ മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്നാണ് പുറത്തുവിട്ടത്. അച്ഛനായി സുരാജും മകനായി സൗബിനും എത്തുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഒരു റോബോട്ടും എത്തുന്നുണ്ട്.

അച്ഛനായി അമ്പരപ്പിക്കുന്ന പ്രകടനമാണ് സുരാജ് കാഴ്ച വെക്കുന്നത്. ചിരിയും ചിന്തയും ഉണര്‍ത്തുന്ന ട്രെയ്‌ലര്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. പഴയ ചിന്തകളുമായി കഴിയുന്ന അച്ഛനേയും ന്യൂജനായ മകനെയുമായി ചിത്രത്തില്‍ കാണുന്നത്. ഇരുവരും തമ്മിലുള്ള ഇണക്കവും പിണക്കവുമെല്ലാം ട്രെയ്‌ലറില്‍ വരുന്നുണ്ട്. വീട്ടു ജോലിക്കാരനായി എത്തുന്ന റോബോട്ട് മുണ്ടു ഉടുത്തുനിന്ന് കഞ്ഞി വെക്കുന്നതും മറ്റും കാണാം. നവംബറിലാണ് ചിത്രം തീയെറ്ററില്‍ എത്തുന്നത്.

ബോളിവുഡ് സിനിമയില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ ചിത്രമാണ് ഇത്. ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജിബാലുമാണ്. കെന്റി സിര്‍ദോ, സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ അണിനിരക്കുന്നുണ്ട. സുരാജും സൗബിനും പ്രധാന വേഷത്തില്‍ എത്തിയ വികൃതി മികച്ച വിജയം നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com