'നിനക്ക് ഇതുവരെ ഉമ്മ കിട്ടിയില്ലേടാ' എന്നാണ് ആളുകൾ ചോദിക്കുന്നത് ; ഷെയ്ൻ നി​ഗം

ളുകൾ വന്നപ്പോഴാണ് അത് ശ്രദ്ധിച്ചത് തന്നെയെന്നും ഷെയ്ൻ
'നിനക്ക് ഇതുവരെ ഉമ്മ കിട്ടിയില്ലേടാ' എന്നാണ് ആളുകൾ ചോദിക്കുന്നത് ; ഷെയ്ൻ നി​ഗം
Updated on
1 min read

നിനക്ക് ഇതുവരെ ഉമ്മ കിട്ടിയില്ലേടാ എന്നാണ് ഷെയ്ൻ നി​ഗത്തോട് ആരാധകർ ഇപ്പോൾ തമാശയായി ചോദിക്കുന്നത്. 'കുമ്പളങ്ങി നൈറ്റ്സി'ലെ ബോബിയും 'ഇഷ്കി'ലെ സച്ചിയുമാണ് അതിന് കാരണക്കാർ. എന്ത് ചെയ്യാം, കഥയിൽ ഉള്ളതല്ലേ നടക്കൂ എന്നാണ് താരം പറയുന്നത്. ഇഷ്കിൽ താൻ ആ സമയത്ത് ചുംബനം ചോദിച്ചില്ലെങ്കിൽ കഥ മുന്നോട്ട്പോകില്ലായിരുന്നുവെന്ന് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷെയ്ൻ തുറന്ന് പറഞ്ഞത്. ട്രോളുകൾ വന്നപ്പോഴാണ് അത് ശ്രദ്ധിച്ചത് തന്നെയെന്നും ഷെയ്ൻ പറയുന്നു.

കിസ്മത്തിന്റെ സമയത്താണ് ഭം​ഗിയായി ചിരിക്കാനാവുമെന്ന് പഠിച്ചത്. ആളുകളോട് പെട്ടെന്ന് അടുക്കാനുണ്ടായിരുന്ന മടിയെല്ലാം സിനിമയിൽ എത്തിയതോടെ മാറിയെന്നും താരം പറയുന്നു.

ഷെയ്ൻ നായകനായ 'ഇഷ്ക്' തിയേറ്ററുകളിൽ മികച്ച പ്രതികരണമുണ്ടാക്കി പ്രദർശനം തുടരുകയാണ്. അങ്ങനെ അലറിക്കരഞ്ഞു കൊണ്ട് ഇഷ്കിന്റെ ഡബ്ബിങ് പൂർത്തിയാക്കിയെന്നായിരുന്നു ഷെയ്ൻ മുമ്പ് സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Janhvi Kapoor
Thalaivar 173, Sundar C
Meghana Raj
kandukonden kandukonden
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com