'നിന്നെ കണ്ട ആ നിമിഷം ഞാൻ ഉറപ്പിച്ചു, നീയാണ് എന്റെ മകളെന്ന്'; നിഷയെ ദത്തെടുത്തിട്ട് മൂന്ന് വർഷം; ഹൃദയത്തിൽ തൊട്ട് സണ്ണിയുടെ കുറിപ്പ്

'നിന്നെ കണ്ട ആ നിമിഷം ഞാൻ ഉറപ്പിച്ചു, നീയാണ് എന്റെ മകളെന്ന്'; നിഷയെ ദത്തെടുത്തിട്ട് മൂന്ന് വർഷം; ഹൃദയത്തിൽ തൊട്ട് സണ്ണിയുടെ കുറിപ്പ്

അനാഥാലയത്തിൽ വെച്ച് മകളെ ആദ്യമായി കണ്ട ദിവസത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം
Published on

ബോളിവുഡ് നടി സണ്ണി ലിയോണിയുടേയും ഭർത്താവ് ഡാനിയൽ വെബ്ബറിന്റേയും ആദ്യത്തെ കൺമണിയാണ് നിഷ. ഇരുവരുടേയും ജീവിതത്തിലേക്ക് നിഷ എത്തിയിട്ട് മൂന്ന് വർഷമാവുകയാണ്. അനാഥാലയത്തിൽ വെച്ച് മകളെ ആദ്യമായി കണ്ട ദിവസത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. 

നിഷയെ ആദ്യം കണ്ടപ്പോൾ തന്നെ അവൾ തങ്ങളുടെ മകളാണെന്ന് ഉറപ്പിച്ചു എന്നാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ താരം പറയുന്നത്. മകളോടുള്ള സ്നേഹം വെളിപ്പെടുത്തുന്നതാണ് സണ്ണിയുടെ കുറിപ്പ്. കുടുംബം ഒന്നിച്ചുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. നിഷയെ കൂടാതെ ഇരുവർക്കും രണ്ട് മക്കൾ കൂടിയുണ്ട്. കൊറോണ വ്യാപനത്തെ തുടർന്ന് സണ്ണിയും ഡാനിയലും മക്കളേയും കൊണ്ട് യുഎസിലേക്ക് പോയിരുന്നു. ഈ സമയത്ത് കാലിഫോർണിയയിലാണ് മക്കൾ സുരക്ഷിതർ എന്നാണ് താരം കുറിച്ചത്. 

സണ്ണിയുടെ കുറിപ്പ് വായിക്കാം

"മൂന്ന് വർഷം മുമ്പ് നീ ഞങ്ങളെ തിരഞ്ഞെടുത്തു..നിന്റെ അമ്മയും അച്ഛനുമായി. നിന്നെ സംരക്ഷിക്കാൻ നീ ഞങ്ങളെ വിശ്വസിച്ചു. എന്താണ് യഥാർഥ സ്നേഹമെന്ന് നീ കാണിച്ചു തന്നു. നിന്റെ മുഖത്ത് എന്റെ കണ്ണുകൾ പതിഞ്ഞ നിമിഷം തന്നെ ഞാൻ ഉറപ്പിച്ചിരുന്നു നീയാണ് എന്റെ മകളെന്ന്. ഇന്ന് നിന്നെ കാണുമ്പോൾ ഭാവിയിൽ കരുത്തയായ, സ്വതന്ത്രയായായ സ്ത്രീയായി നീ മാറുന്നത് എനിക്ക് കാണാം. ഈ വർഷം കഴിഞ്ഞാൽ നിനക്കൊരുപാട് ചോദ്യങ്ങൾ ഉണ്ടാകുമെന്ന് എനിക്കറിയാം. എന്തിനും ഞാൻ നിന്നോടൊപ്പമുണ്ട്. എല്ലാം നമുക്ക് ഒന്നിച്ച് കണ്ടെത്താം. ഞാൻ നിന്നെ സ്നേഹിക്കുന്നു നിഷാ.. നീയാണ് ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം, ഓരോ ദിവസവും ഞങ്ങളുടെ സന്തോഷത്തിന്റെ കാരണവും" 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com