ജന്മദിനം ആഘോഷിക്കുന്ന ഭർത്താവ് സനൽ വി ദേവിന് ആശംസ കുറിച്ച് നടി സരയു മോഹൻ. സനലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് തമ്മിലുള്ള സൗഹൃദവും പ്രണയവും സരയും കുറിച്ചത്. വർഷങ്ങൾ കഴിയുംതോറും സനലിനോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് സനൽ എന്ന സുഹൃത്തിനെ സ്നേഹിക്കുന്നത് കൊണ്ടാണെന്നാണ് സരയുവിന്റെ വാക്കുകൾ.
സരയുവിന്റെ കുറിപ്പ്
വർഷങ്ങൾ കഴിയുംതോറും നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് അതിലുമേറെ ഞാൻ നിന്നിലെ സുഹൃത്തിനെ സ്നേഹിക്കുന്നത് കൊണ്ടാണ്....
ജീവിതം സ്വപ്നംപോൽ സുന്ദരമാക്കിയ എന്റെ ബെസ്റ്റ് ഫ്രണ്ടിന്, അന്തർമുഖത്തിന്റെ ആദ്യതലത്തിനപ്പുറം അടുപ്പമുള്ള കൂടിച്ചേരലുകളിലെ അലമ്പന്, സിനിമാപ്രാന്തന്, കലൂർക്ക് പോയ എന്നേം കൊണ്ട് വാ ഊട്ടിക്ക് പോകാന്നും പറഞ്ഞ് നിന്ന നിൽപ്പിൽ വണ്ടി വിട്ട യാത്രാകിറുക്കന്, ഒരായിരം ജന്മദിനാശംസകൾ...
കൂടുതൽ യാത്രകളിലേക്ക്, ഇഷ്ടങ്ങളിലേക്ക് നീങ്ങട്ടെ ഈ വർഷം....
പിറന്നാൾ ഉമ്മകൾ.....
സിനിമയിൽ അസോഷ്യേറ്റ് ഡയറക്ടറാണ് സനൽ. ലോഹിതദാസിന്റെ ചക്കരമുത്തിലൂടെയാണ് സരയു സിനിമയിലെത്തിയത്. സീരിയലുകളിലും റിയാലിറ്റി ഷോകളിലും സജീവമാണ് നടിയിപ്പോൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates