'നിന്റെ പടം കേരളത്തില്‍ റിലീസാകുമ്പോള്‍ കാണിച്ചു തരാം'; ദുല്‍ഖറിനെ പ്രശംസിച്ചില്ലെന്ന് ആരോപിച്ച് തെന്നിന്ത്യന്‍ താരത്തിന് മലയാളികളുടെ പൊങ്കാല

മഹാനടി കണ്ട് താരമിട്ട പോസ്റ്റാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്
'നിന്റെ പടം കേരളത്തില്‍ റിലീസാകുമ്പോള്‍ കാണിച്ചു തരാം'; ദുല്‍ഖറിനെ പ്രശംസിച്ചില്ലെന്ന് ആരോപിച്ച് തെന്നിന്ത്യന്‍ താരത്തിന് മലയാളികളുടെ പൊങ്കാല
Updated on
1 min read

തെന്നിന്ത്യന്‍ താരറാണി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ മഹാനടി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ പ്രധാന റോളുകളില്‍ എത്തിയ കീര്‍ത്തി സുരേഷിനും ദുല്‍ഖര്‍ സല്‍മാനും പ്രകടനവും ഇതിനൊപ്പം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇരുവരേയും പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. 

എന്നാല്‍ പ്രശംസ കീര്‍ത്തി സുരേഷില്‍ മാത്രം ഒതുക്കുകയാണെങ്കിലോ? പിന്നെ നടക്കുന്നത് എന്താണെന്ന് തെന്നിന്ത്യന്‍ നടി രാകുല്‍ പ്രീത് സിങ്ങിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോയി നോക്കിയാല്‍ മതി. മഹാനടി കണ്ട് താരമിട്ട പോസ്റ്റാണ് വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ചിത്രം ഇഷ്ടപ്പെട്ടെന്നും കീര്‍ത്തി സുരേഷിന്റെ പ്രകടനം മികച്ചതായിരുന്നു എന്നുമായിരുന്നു രാകുലിന്റെ പോസ്റ്റ്. 

ഇതോടെ ദുല്‍ഖറിനെ പ്രശംസിച്ചില്ല എന്നാരോപിച്ച് നിരവധി പേരാണ് ചീത്തവിളിയുമായി എത്തിയത്. ദുല്‍ഖര്‍ ആരാധകര്‍ കൂട്ടത്തോടെ എത്തി മലയാളത്തിലാണ് രാകുലിനെ തെറിവിളിക്കുന്നത്. നിങ്ങളുടെ ചിത്രം കേരളത്തില്‍ റിലീസ് ചെയ്താല്‍ കാട്ടിത്തരാമെന്നാണ് ഡിക്യു ഫാന്‍സിന്റെ ഭീഷണി. സംഭവിക്കുന്നത് എന്താണെന്ന് അറിയാതെ ഞെട്ടിയിരിക്കുകയായിരിക്കും രാകുല്‍. 

ചിത്രത്തില്‍ സാവിത്രിയുടെ ഭര്‍ത്താവ് ജെമിനി ഗണേശനായിട്ടാണ് ദുല്‍ഖര്‍ എത്തിയത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ മുടക്കു മുതല്‍ 25 കോടി രൂപയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com