നിപ്പാ ദുരന്തം സിനിമയാകുന്നു; രൗദ്രവുമായി ജയരാജ് 

നിപ്പാ ദുരന്തം സിനിമയാകുന്നു; രൗദ്രവുമായി ജയരാജ് 

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ രോ​ഗം പ്രമേയമാക്കി സിനിമ എടുക്കാന്‍ സംവിധായകൻ ജയരാജ് ഒരുങ്ങുന്നു
Published on

കോഴിക്കോട്: കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പാ രോ​ഗം പ്രമേയമാക്കി സിനിമ എടുക്കാന്‍ സംവിധായകൻ ജയരാജ് ഒരുങ്ങുന്നു.രൗദ്രം എന്ന പേരിലായിരിക്കും സിനിമ ഒരുക്കുക. തന്റെ നവരസ പരമ്പരയില്‍ ഉള്‍പ്പെടുത്തിയായിരിക്കും ചിത്രം പുറത്തിറങ്ങുക.

നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായിരിക്കും രൗദ്രം. ഈ പരമ്പരയിലെ ആറാമത്തെ ചിത്രമായ ഭയാനകത്തെ കുറിച്ച് സംസാരിക്കാന്‍ കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജ്. 

സിനിമാ മേഖലയിലെ തര്‍ക്കങ്ങളല്ല സമൂഹത്തിലെ പ്രശ്‌നങ്ങളാണ് തന്നെ അലട്ടുന്നത്. നിപ്പയെ കുറിച്ചും അന്ന് കോഴിക്കോട് അനുഭവിച്ച ദുരിതങ്ങളെ കുറിച്ചും കൂടുതല്‍ അറിഞ്ഞു. നവരസ പരമ്പരയില്‍ ഒടുവില്‍ പുറത്ത് വന്നത് ഭയാനകമാണ്. നിപ്പയെ കുറിച്ചുള്ള ചിത്രം രൗദ്രരസത്തില്‍ ഒരുക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. നിപ്പയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ വീണ്ടും കോഴിക്കോട്ടെത്തുമെന്നും ജയരാജ് കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com