നിറവയറുമായി ദിവ്യ ഉണ്ണിയുടെ ക്രിസ്മസ് ആഘോഷം; ചിത്രങ്ങള്‍ 

ഭര്‍ത്താവ് അരുണ്‍കുമാറിനും മക്കള്‍ക്കുമൊപ്പം ഹൂസ്റ്റണിലാണ് ദിവ്യ ക്രിസ്മസ് ആഘോഷിച്ചത്
നിറവയറുമായി ദിവ്യ ഉണ്ണിയുടെ ക്രിസ്മസ് ആഘോഷം; ചിത്രങ്ങള്‍ 
Updated on: 
1 min read

സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. നിറവയറില്‍ ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ആരാധകരാണ് ചിത്രം ഏറ്റെടുത്തത്. ഭര്‍ത്താവ് അരുണ്‍കുമാറിനും മക്കള്‍ക്കുമൊപ്പം ഹൂസ്റ്റണിലാണ് ദിവ്യ ക്രിസ്മസ് ആഘോഷിച്ചത്. 

ആദ്യ വിവാഹം നിയമപരമായി വേര്‍പ്പെടുത്തിയതിന് ശേഷം, ഒരു വര്‍ഷം മുന്‍പാണ് ദിവ്യ അരുണിനെ വിവാഹം കഴിക്കുന്നത്. അമേരിക്കയിലെ ഹൂസ്റ്റണില്‍ എന്‍ജിനീയറാണ് അരുണ്‍. 2017 ലാണ് ദിവ്യ ആദ്യ വിവാഹത്തില്‍ നിന്ന് മോചനം നേടിയത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. അവര്‍ രണ്ടുപേരും ദിവ്യക്ക് ഒപ്പമാണ്.

ഒരു കാലത്ത് മലയാള സിനിമയിലെ മുന്‍നിര നടിയായിരുന്നു ദിവ്യ. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. നൃത്തവേദികളില്‍ സജീവമായ ദിവ്യ അമേരിക്കയില്‍ നൃത്തം വിദ്യാലയം നടത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Madhu Kambikar Dies
Vysakh
Mamitha Baiju, Chembil Ashokan
Joly Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com