നിവിന്‍ പോളിയില്‍ നിന്നും പ്രേക്ഷകര്‍ ഇത്തരത്തിലൊരു കഥാപാത്രത്തെ പ്രതീക്ഷിക്കില്ല: ഗീതു മോഹന്‍ദാസ്

ഒരു സംവിധായിക എന്ന നിലയില്‍ എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു ചിത്രമായിരുന്നു ഇതെന്നും ഗീതു പറയുന്നു.
നിവിന്‍ പോളിയില്‍ നിന്നും പ്രേക്ഷകര്‍ ഇത്തരത്തിലൊരു കഥാപാത്രത്തെ പ്രതീക്ഷിക്കില്ല: ഗീതു മോഹന്‍ദാസ്
Updated on
1 min read

ന്റെ പുതിയ ചിതം 'മൂത്തോന്‍' ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചതിന്റെ സന്തോത്തിലാണ് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. മൂത്തോന് ലഭിച്ച സ്വീകരണത്തില്‍ അതിയായ സന്തോഷമുണ്ടെന്നും തന്റെ ജീവിതത്തില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരുന്നു ഇതെന്നുമാണ് ഗീതു പറയുന്നത്. ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. നിവിനെക്കുറിച്ചും ഗീതു സംസാരിച്ചു. പ്രേക്ഷകര്‍ നിവിന്‍ പോളിയില്‍ നിന്നും  ഇത്തരത്തിലൊരു കഥാപാത്രത്തെ പ്രതീക്ഷിക്കില്ല എന്നാണ് സംവിധായിക പറയുന്നത്. 'ഒരു ഫിലിംമേക്കറെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യം പറ്റിയ അഭിനേതാക്കളെ ലഭിക്കുക എന്നതാണ്. അത് കഴിഞ്ഞാല്‍ സിനിമയുടെ പകുതി ജോലി കഴിഞ്ഞുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിവിന്‍ കഥാപാത്രത്തെ പൂര്‍ണമായും എനിക്ക് വിട്ടു തന്നു. പ്രേക്ഷകര്‍ നിവിനില്‍ നിന്ന് ഒരിക്കലും ഇത്തരത്തിലുള്ള ഒരു കഥാപാത്രത്തെ പ്രതീക്ഷിക്കില്ല'- ഗീതു വ്യക്തമാക്കി.

ഒരുപാട് ലെയറുകളുള്ള സിനിമയാണ് മൂത്തോന്‍. ഇന്നത്തെ സാമൂഹിക പശ്ചാത്തലവുമായി ബന്ധമുണ്ട്. ഒരു സംവിധായിക എന്ന നിലയില്‍ എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു ചിത്രമായിരുന്നു ഇതെന്നും ഗീതു പറയുന്നു.

സംവിധായകരെ സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ വേര്‍തിരിച്ചു പറയുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് ഗീതു പറഞ്ഞു. 'സ്ത്രീ സംവിധായിക എന്ന വിശേഷണത്തോട് എനിക്ക് താല്‍പര്യമില്ല. സിനിമയ്ക്ക് ലിഗംഭേദമില്ല. സ്ത്രീയെന്ന് പ്രത്യേകം എടുത്ത് പറയേണ്ട ആവശ്യമില്ല. സിനിമയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കൂടുന്നതോടെ അതിന് മാറ്റം വരുമെന്ന് ഞാന്‍ വിചാരിക്കുന്നു'- ഗീതു മോഹന്‍ദാസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com