നീണ്ട കാത്തിരിപ്പ്; മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നു; ഒപ്പം കമല്‍ഹാസനും

ഷങ്കറിന്റെ ചിത്രത്തിലൂടെയാകും മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍
നീണ്ട കാത്തിരിപ്പ്; മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്നു; ഒപ്പം കമല്‍ഹാസനും
Updated on: 
1 min read

കൊച്ചി: ഏറെക്കാലമായുള്ള  കാത്തിരിപ്പിന് വിരാമമാകുന്നു. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചഭിനയിക്കുന്നു. ഇന്ത്യന്‍ സിനിമയിലെ ഷോമാന്‍ ഷങ്കറിന്റെ ചിത്രത്തിലൂടെയാകും മമ്മൂട്ടിയും ദുല്‍ക്കറും ഒന്നിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍
 
ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 എന്ന ചിത്രത്തിലായിരിക്കും മമ്മൂട്ടിയും ദുല്‍ക്കറും ഒരുമിച്ചുവരിക എന്നാണ് അറിയുന്നത്. കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കുകയാണ്.
 
ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായാണ് ദുല്‍ക്കറിനെ ഷങ്കര്‍ സമീപിച്ചിരിക്കുന്നത്. മണിരത്‌നത്തിന്റെ 'ഒകെ കണ്‍മണി'ക്ക് ശേഷം ഒരു വമ്പന്‍ തമിഴ് ചിത്രത്തിനായി കാത്തിരുന്ന ദുല്‍ക്കറിന് ഷങ്കറിന്റെ ക്ഷണം ഒരു വലിയ അവസരമാണ്.
 
ഒരു എന്‍കൌണ്ടര്‍ സ്‌പെഷ്യലിസ്റ്റായി മമ്മൂട്ടിയും ഈ സിനിമയില്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്‍ അവതരിപ്പിക്കുന്ന സേനാപതിയെ പിടികൂടാനായി ഇറങ്ങിത്തിരിക്കുന്ന പൊലീസ് ഓഫീസറായാണ് മമ്മൂട്ടി വേഷമിടുന്നതെന്നാണ് വിവരം.അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്ന ഇന്ത്യന്‍ 2 ക്യാമറയിലാക്കുന്നത് രവിവര്‍മന്‍. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER