'നീണ്ട നാളത്തെ സൗഹൃദം പ്രണയമായി, പക്ഷേ...'; തൃഷയുമായുള്ള പ്രണയം തകരാനുണ്ടായ കാരണം തുറന്നു പറഞ്ഞ് റാണ ദഗ്ഗുബട്ടി

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയിലാണ് റാണ പ്രണയതകര്‍ച്ചയെക്കുറിച്ച് പറഞ്ഞത്
'നീണ്ട നാളത്തെ സൗഹൃദം പ്രണയമായി, പക്ഷേ...'; തൃഷയുമായുള്ള പ്രണയം തകരാനുണ്ടായ കാരണം തുറന്നു പറഞ്ഞ് റാണ ദഗ്ഗുബട്ടി
Updated on
1 min read

ബാഹുബലിയിലൂടെ വില്ലനായെത്തി ആരാധകരുടെ സ്‌നേഹം പിടിച്ചുവാങ്ങിയ നടനാണ് റാണ ദഗ്ഗുബട്ടി. ഇപ്പോള്‍ റാണയാണ് താരം. എന്നാല്‍ വലിയ താരമാകുന്നതിന് മുന്‍പ് റാണയെ വാര്‍ത്തകളില്‍ നിറച്ചത് തൃഷയുടെ പ്രണയത്തിന്റെ പേരിലാണ്. നീണ്ടനാളത്തെ സൗഹൃദത്തിനൊടുവിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. 

ഇത് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ കുറച്ചു കാലങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ റാണയോ തൃഷയോ തയാറായില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം തൃഷയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് റാണ. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയിലാണ് റാണ പ്രണയതകര്‍ച്ചയെക്കുറിച്ച് പറഞ്ഞത്. 

കരണ്‍ ജോഹര്‍ തൃഷയെക്കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങള്‍ സുഹൃത്തുക്കളാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് നോക്കിയത്.  എന്നാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചതോടെയാണ് റാണ മനസ് തുറന്നത്. 'പത്ത് വര്‍ഷങ്ങളോളം തൃഷ എന്റെ അടുത്ത സുഹൃത്തായിരുന്നു. പിന്നീട് പ്രണയത്തിലായി. പക്ഷേ, ആ ബന്ധം വിചാരിച്ച പോലെ മുന്നോട്ടുപോയില്ല' തൃഷ ഇപ്പോഴും സിംഗിള്‍ ആണല്ലോ എന്ന് കരണ്‍ ചോദിച്ചപ്പോള്‍ തനിക്ക് അറിയില്ല എന്നായിരുന്നു മറുപടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com