നീന്തലിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്ന ഇസ: മകന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് ചാക്കോച്ചന്‍

നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്ന കുഞ്ഞ് ഇസയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
നീന്തലിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്ന ഇസ: മകന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് ചാക്കോച്ചന്‍
Updated on: 
1 min read

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരാണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ജനനത്തിന് ശേഷം താരം അവന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ കണ്‍മണിയുടെ ഒരു മനോഹര ചിത്രം കൂടി പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചന്‍.

നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്ന കുഞ്ഞ് ഇസയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ പതിനെട്ടിനാണ് ചാക്കോച്ചന്റെയും പ്രിയയുടേയും ജീവിതത്തിലേക്ക് ഇസഹാക്ക് എന്ന കുഞ്ഞ് ഇസയുടെ വരവ്... പിന്നീടിങ്ങോട്ട് കുഞ്ഞിന്റെ വിശേഷങ്ങളും ചിത്രങ്ങളും ചാക്കോച്ചന്‍ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറക്കുന്നത്.  കുഞ്ഞില്ലാതിരുന്ന ഈ വര്‍ഷങ്ങളിലെല്ലാം തങ്ങള്‍ അനുഭവിച്ച മാനസിക പ്രയാസം എത്ര വലുതാണെന്ന് പ്രിയയും ചാക്കോച്ചനും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER