നീയെന്നെ കൂടുതല്‍ നല്ല മനുഷ്യനാക്കി, എന്റെ ഹൃദയം സ്‌നേഹം കൊണ്ട് നിറച്ചു: ആനിക്ക് പിറന്നാളാശംസയുമായി ഷാജി കൈലാസ്

ആനിയെ 'ചിത്ര' എന്നു അഭിസംബോധന ചെയ്തുകൊണ്ടാണ് ഷാജി കൈലാസ് ആശംസകള്‍ പങ്കുവച്ചത്.
നീയെന്നെ കൂടുതല്‍ നല്ല മനുഷ്യനാക്കി, എന്റെ ഹൃദയം സ്‌നേഹം കൊണ്ട് നിറച്ചു: ആനിക്ക് പിറന്നാളാശംസയുമായി ഷാജി കൈലാസ്
Updated on
1 min read

ടി ആനിയെ പ്രേക്ഷകര്‍ക്ക് പെട്ടെന്നൊന്നും മറക്കാനാവില്ല. ചുരുങ്ങിയ ചില സിനിമകളിലൂടെ താരം ആരാധകമനസില്‍ ഇടം നേടിയിട്ടുണ്ട്. ഇന്ന് ആനിയുടെ ജന്‍മദിനമാണ്. ഭര്‍ത്താവും സംവിധായകനുമായ ഷാജി കൈലാസ് ആനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 

ആനിയെ 'ചിത്ര' എന്നു അഭിസംബോധന ചെയ്തുകൊണ്ടാണ് ഷാജി കൈലാസ് ആശംസകള്‍ പങ്കുവച്ചത്. ആനിക്കൊപ്പമുള്ള ചിത്രങ്ങളും ആശംസാക്കുറിപ്പിനൊപ്പം ഷാജി കൈലാസ് തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.  

'എന്നെ കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയാക്കാന്‍ പ്രേരിപ്പിക്കുന്ന എന്റെ പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്‍. എല്ലായ്‌പ്പോഴും എനിക്ക് നല്‍കുന്ന സ്‌നേഹത്തിനും കരുതലിനും നന്ദി. ഒരു ഭാര്യയിലും അമ്മയിലും ഏതൊരാളും ആഗ്രഹിക്കുന്ന സര്‍വതും നിന്നിലുണ്ട്. ഓരോ ദിവസവും ആ മുഖത്ത് കൂടുതല്‍ പുഞ്ചിരി വിരിയിക്കാന്‍ ഞാന്‍ പ്രയത്‌നിക്കും... അതെന്റെ വാക്ക്.. കാരണം നീയെന്നില്‍ നിറയ്ക്കുന്നത് അവര്‍ണീനയമായ സന്തോഷമാണ്. ജന്മദിനാശംസകള്‍ ചിത്ര!'- ഷാജി കൈലാസ് ഫേസ്ബുക്കില്‍ കുറിച്ചു. 

സിനിമയില്‍ 'ആനി' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന താരം ഷാജി കൈലാസുമായുള്ള വിവാഹത്തിനു ശേഷം ക്രിസ്ത്യന്‍ മതം സ്വീകരിക്കുകയും ആനി എന്ന് പേര് മാറ്റുകയുമായിരുന്നു. സ്വകാര്യ ജീവിതത്തില്‍ പുതിയ പേര് സ്വീകരിച്ചെങ്കിലും ആരാധകര്‍ക്ക് ഇവര്‍ എന്നും ആനി ആണ്. 

വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ആനി പാചക വിഡിയോകളിലൂടെ മിനിസ്‌ക്രീനില്‍ സജീവമാണ്. നിരവധി ആരാധകരും ആനിക്ക് ആശംസകളുമായി രംഗത്തെത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ranjini Haridas
Vijay Deverakonda, Rashmika Mandanna
Ansiba Hassan
Sanchita Ugale, Sushant Singh Rajput
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com