''നീലമാലാഖേ നിന്‍ മൗനമുള്ളാകെ''..: പ്രണയം തുളുമ്പി പൊറിഞ്ചുവും മറിയയും, വീഡിയോ

തികച്ചും വ്യത്യസ്തമായൊരു പ്രണയമാണ് ഇരുവരും തമ്മിലുള്ളതെന്ന് ഗാനരംഗങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു.  
''നീലമാലാഖേ നിന്‍ മൗനമുള്ളാകെ''..: പ്രണയം തുളുമ്പി പൊറിഞ്ചുവും മറിയയും, വീഡിയോ
Updated on
1 min read

ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് തിയേറ്ററുകളില്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മാസ് രംഗങ്ങള്‍ക്കൊപ്പം തന്നെ പൊറിഞ്ചു-മറിയം പ്രണയവും ചിത്രത്തിന് മാറ്റ് കൂട്ടിയെന്ന് പ്രേക്ഷകര്‍ പറയുമ്പോള്‍ ചിത്രത്തിലെ ഒരു മനോഹരഗാനം അണിയറക്കാര്‍ പുറത്തിറക്കിയിരിക്കുകയാണ്.

പൊറിഞ്ചുവായി ജോജു ജോര്‍ജും മറിയമായി നൈല ഉഷയും അഭിനയിച്ച ചിത്രത്തിലെ 'നീല മാലാഖേ' എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറക്കിയത്. സിനിമയില്‍ ജോജുവും നൈലയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ തമ്മില്‍ വളരെക്കാലമായി പ്രണയത്തിലാണ്. തികച്ചും വ്യത്യസ്തമായൊരു പ്രണയമാണ് ഇരുവരും തമ്മിലുള്ളതെന്ന് ഗാനരംഗങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു.  

നൈലയുടെ വീടിനു മുന്നില്‍ രാത്രി ജോജു വന്നു കാത്ത് നില്‍ക്കുന്നതും അത് അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുന്ന നൈലയുടെ മറിയം എന്ന കഥാപാത്രത്തെയുമാണ് ഗാനരംഗങ്ങളില്‍ കാണാനാകുന്നത്. 

ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് കേശവ് വിനോദ് ആണ്. ഡേവിഡ് കാച്ചപ്പിള്ളി  പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com