'നൂറു കോടി ക്ലബ്ബിന് തുടക്കമിട്ടയാളെ ഞാന്‍ വെറുക്കുന്നു, ഇത് സിനിമ നിര്‍മാണത്തെ നശിപ്പിച്ചു'; വിമര്‍ശനവുമായി റസൂല്‍ പൂക്കുട്ടി

'100 കോടി ക്ലബ്ബ് പരസ്യം ആരംഭിച്ചതോടെ സിനിമ ബിസിനസിനെ തന്നെ കൊന്നു. സിനിമ നിര്‍മാണത്തിന് പിന്നിലുണ്ടായിരുന്ന നല്ല ലക്ഷ്യത്തെ ഇത് ഇല്ലാതാക്കി'
'നൂറു കോടി ക്ലബ്ബിന് തുടക്കമിട്ടയാളെ ഞാന്‍ വെറുക്കുന്നു, ഇത് സിനിമ നിര്‍മാണത്തെ നശിപ്പിച്ചു'; വിമര്‍ശനവുമായി റസൂല്‍ പൂക്കുട്ടി
Updated on
1 min read

സിനിമ പുറത്ത് ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഓരോ ക്ലബ്ബില്‍ കയറ്റാനുള്ള കഠിന ശ്രമത്തിലായിരിക്കും ചിത്രത്തിന്റെ അണിയറക്കാരും ഫാന്‍സുകാരും. 50 കോടി ക്ലബ്ബ്, 100 കോടി ക്ലബ്ബ് അങ്ങനെ ചിത്രം ഇറങ്ങി ആദ്യ ദിവസം മുതല്‍ കേള്‍ക്കുന്നത് ഈ ക്ലബ്ബുകളില്‍ കയറിയ കഥകളായിരിക്കും. ഇപ്പോള്‍ തങ്ങളുടെ താരങ്ങളുടെ ശക്തി തെളിയിക്കാന്‍ ഫാന്‍സുകാര്‍ എടുത്തിടുന്നതും കോടികളുടെ ക്ലബ്ബില്‍ കയറിയ ചരിത്രമാണ്. എന്നാല്‍ ഇതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് ഒസ്‌കര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി. 100 കോടി ക്ലബ്ബ് എന്ന പ്രയോഗം സിനിമ നിര്‍മാണത്തിന്റെ പവിത്രതയെ തന്നെ തകര്‍ത്തൂ എന്നാണ് റസൂല്‍ പൂക്കുട്ടി പറയുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിമര്‍ശനം.

പശ്ചാത്യരാജ്യങ്ങള്‍ സിനിമ മേഖലയെ മള്‍ട്ടി മില്യണ്‍ ഡോളറിന്റെ ബിസിനസിലേക്ക് കൊണ്ടുവന്നതോടെയാണ് ഇന്ത്യയിലും 100 കോടി ക്ലബ്ബ് എന്നത് വലിയ കാര്യമായി മാറിയത്. 100 കോടി ക്ലബ്ബ് പരസ്യം ആരംഭിച്ചതോടെ സിനിമ ബിസിനസിനെ തന്നെ കൊന്നു. സിനിമ നിര്‍മാണത്തിന് പിന്നിലുണ്ടായിരുന്ന നല്ല ലക്ഷ്യത്തെ ഇത് ഇല്ലാതാക്കി. 100 കോടി ക്ലബ്ബിനെ ആദ്യം കൊണ്ടുവന്ന ആളെ ഞാന്‍ വെറുക്കുന്നു. അയാളുടെ മൈലേജിന് വേണ്ടിയായിരിക്കും അത് ചെയ്തത്. എന്നാല്‍ പിന്നീട് ഇത് സിനിമ നിര്‍മാണ രംഗത്തിന്റെ പവിത്രത തന്നെ നശിപ്പിച്ചു' റസൂല്‍ പൂക്കുട്ടി പറഞ്ഞു. 

ഇപ്പോള്‍ നിത്യ മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പ്രാണയിലെ ശബ്ദസംയോജനം നടത്തിയിരിക്കുന്നത് റസൂലാണ്. ശബ്ദം ലൈവായി റെക്കോഡ് ചെയ്താണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്. സിനിമ സംവിധായകര്‍ സിങ്ക് സൗണ്ട് ഉപയോഗിക്കാന്‍ തയാറാവണം എന്നാണ് റസൂല്‍ പറയുന്നത്. നടന്മാര്‍ എത്തുന്നത് മൈം ചെയ്യാനല്ലല്ലോ എന്നും അഭിനയിക്കാനല്ലേയെന്നുമാണ് അദ്ദേഹം പറയുന്നത്. സിങ്ക് സൗണ്ട് ഉപയോഗിക്കുന്നതിലൂടെ അഭിനയം കൂടുതല്‍ മികച്ചതാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com