'നൂറുകോടി തന്നാല്‍ നായയുമായി സെക്‌സ് ചെയ്യുമോ?'; സാജിദ് ഖാന് എതിരെ വീണ്ടും മീ ടൂ

ബോളിവുഡ് സംവിധായകന്‍ സാജിദ് ഖാന് എതിരെയുള്ള ലൈംഗിക ആരോപണങ്ങള്‍ അവസാനിക്കുന്നില്ല
'നൂറുകോടി തന്നാല്‍ നായയുമായി സെക്‌സ് ചെയ്യുമോ?'; സാജിദ് ഖാന് എതിരെ വീണ്ടും മീ ടൂ
Updated on
1 min read

ബോളിവുഡ് സംവിധായകന്‍ സാജിദ് ഖാന് എതിരെയുള്ള ലൈംഗിക ആരോപണങ്ങള്‍ അവസാനിക്കുന്നില്ല. നാല് നടിമാരുടം മീ ടൂ ആരോപണങ്ങള്‍ക്ക് പിന്നാലെ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ നായിത അഹാന കുമ്രയാണ് പുതിയ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അഹാന ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

സാജിദ് തന്നെ സ്പര്‍ശിച്ചിട്ടില്ല, പക്ഷേ മോശം വാക്കുകള്‍ ഉപയോഗിച്ചു സംസാരിച്ചുവെന്നാണ് അഹാന പറഞ്ഞിരിക്കുന്നത്. ഒരുവര്‍ഷം മുമ്പ് സാജിദ് ഖാനുമായി ഒരു കൂടിക്കാഴ്ച നടന്നു.  ഒരുദിവസം ഇദ്ദേഹം തന്നെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി. അയ്യാള്‍ അസ്വസ്ഥതയുളവാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ഞാന്‍ നിങ്ങള്‍ക്ക് 100 കോടി നല്‍കിയാല്‍ നായയുമായി സെക്‌സ് ചെയ്യുമോയെന്ന് സാജിദ് ചോദിച്ചുവെന്ന് അഹാന പറയുന്നു. 

ലൈംഗി ആരോപണം നേരിടുന്ന കാസ്റ്റിങ് ഡയറക്ടര്‍ അനിര്‍ബന് എതിരെയും അഹാന ആരോപണം ഉന്നയിച്ചു. ഒരു ഹോട്ടല്‍ ലോബിയില്‍ വെച്ചാണ് അനിര്‍ബന്‍ മോശമായി പെരുമാറിയതെന്നും ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചുവെന്നും അഹാന പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
Manju Warrier, Odiyan, Prithviraj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com