ലോസ്ഏയ്ഞ്ചല്‍സ്: നെറ്റ്ഫ്‌ളിക്‌സിനോട് തനിക്ക് യാതൊരു ശത്രുതയുമില്ലെന്ന് വിഖ്യാത സംവിധായകന്‍ പെദ്രോ അല്‍മൊദോവര്‍. പക്ഷേ സിനിമ വലിയ സ്‌ക്രീനുകളില്‍ (തിയേറ്ററില്‍) പ്രദര്‍ശിപ്പിക്കുന്നതിനോടാണ് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. അപരിചിതരായ ഒരു പറ്റം ആളുകള്‍ക്ക് നടുവില്‍ നിറഞ്ഞ ഇരുട്ടില്‍ പ്രദര്‍ശിപ്പിക്കുമ്പോഴാണ് സ്‌ക്രീനില്‍ സിനിമ സൃഷ്ടിക്കുന്ന മായാജാലം കാണാന്‍ സാധിക്കുക. ഓരോ വ്യക്തികളും അത്തരമൊരു സാഹചര്യത്തില്‍ ഇരുന്ന് ചലച്ചിത്രത്തെ സ്വീകരിക്കുന്ന അനുഭവം വ്യത്യസ്തമായിരിക്കുമെന്നും അല്‍മൊദോവര്‍ പറഞ്ഞു.
പുതിയ ചിത്രമായ 'പെയിന്‍ ആന്റ് ഗ്ലോറി'യെ കുറിച്ച് ഒരു മാധ്യമത്തോട് സംസാരിക്കവേയാണ് നെറ്റ്ഫ്‌ളിക്‌സ് കാഴ്ചാനുഭവത്തെ ചോര്‍ത്തിക്കളയുന്നതായി അല്‍മൊദോവര്‍ അഭിപ്രായപ്പെട്ടത്.
ടിവിയിലും മൊബൈലിന്റെ ചെറിയ സ്‌ക്രീനിലും കാണുമ്പോള്‍ ഏകാഗ്രതയും താത്പര്യവും കാഴ്ചക്കാരനില്‍ കുറയാന്‍ സാധ്യതയുണ്ട്. ഓസ്‌കര്‍ ലഭിച്ച ചിത്രമായ 'റോമ' താന്‍ ടിവിയിലും തിയേറ്ററിലും കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററിലെ വലിയ സ്‌ക്രീനില്‍ കാണുമ്പോഴുള്ള സന്തോഷവും ആനന്ദവും ടിവിയില്‍ നിന്ന് അനുഭവിക്കാന്‍ കഴിഞ്ഞില്ല. അതേസമയം ഭാവിയില്‍ നെറ്റ്ഫ്‌ളിക്‌സ് പോലുള്ള മാധ്യമത്തിനായി സീരീസുകള്‍ നിര്‍മ്മിക്കാനുള്ള സാധ്യതകളെയും അദ്ദേഹം തള്ളിക്കളഞ്ഞിട്ടില്ല. ഒരുപക്ഷേ ഹ്രസ്വ ചിത്രങ്ങളോ, ഡോക്യുമെന്ററികളോ, വെബ്‌സീരീസുകളോ താന്‍ ഭാവിയില്‍ നിര്‍മ്മിച്ചേക്കാം എന്നും അല്‍മൊദോവര്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates