തമിഴ് സൂപ്പർ താരം വിജയ് സേതുപതി ട്രാൻസ് ജെൻഡറായി വേഷമിടുന്ന സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റ്. സിനിമയിലെ ലൈംഗികചുവയുള്ള സംഭാഷണങ്ങളും നഗ്‌നരംഗങ്ങളുമുള്ളതിനാലാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. മലയാള താരം ഫഹദ് ഫാസിലും, സാമന്ത, രമ്യാ കൃഷ്ണൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.
ആരണ്യകാണ്ഡം എന്ന ചിത്രത്തിലൂടെ സുപരിചിതനായ ത്യാഗരാജന്‍ കുമാരരാജയാണ് സൂപ്പര്‍ ഡിലക്‌സ് സംവിധാനം ചെയ്യുന്നത്. ശില്‍പ്പ എന്ന ട്രാന്‍സ്‌വുമണിന്റെ വേഷത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. പടയപ്പയിൽ നീലാംബരിയായും ബാഹുബലിയിൽ ശിവകാമിയായും തിളങ്ങിയ രമ്യ കൃഷ്ണന്‍ ചിത്രത്തില്‍ പോണ്‍ നടിയുടെ വേഷത്തിലാണ് എത്തുന്നത്. ലീല എന്നാണ് രമ്യയുടെ കഥാപാത്രത്തിന്റെ പേര്. മിഷ്‌കിന്‍, ഭഗവതി പെരുമാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
#SuperDeluxe Censored with A certificate with a run time of 2 hours 55 minutes and 47 seconds
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates