പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണത്തില്‍ പുഴു; പരാതിയുമായി ബോളിവുഡ് നടി മീര ചോപ്ര ( വീഡിയോ)

. ഹോട്ടലിനെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടി ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്
പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണത്തില്‍ പുഴു; പരാതിയുമായി ബോളിവുഡ് നടി മീര ചോപ്ര ( വീഡിയോ)
Updated on: 
1 min read

അഹമ്മദബാദ്‌: പഞ്ചനക്ഷത്ര ഹോട്ടല്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിവരുക വൃത്തിയും ആഢംബരവും ചേര്‍ന്ന സുഖസൗകര്യങ്ങളാണ്. എന്നാല്‍ ഇത്തരത്തിലൊരു ഹോട്ടലില്‍ നിന്ന് കിട്ടിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ട ഞെട്ടലിലാണ് നടി പ്രിയങ്ക ചോപ്രയുടെ ബന്ധുവും ബോളിവുഡ് നടിയുമായ മീര ചോപ്ര. ഹോട്ടലിനെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടി ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

അഹമ്മദാബാദിലുളള ഡബിള്‍ ട്രീ ബൈ ഹില്‍ട്ടണ്‍ എന്ന ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നാണ് പുഴുവിനെ കിട്ടിയത്. പ്ലേറ്റിലെ ഭക്ഷണത്തിലൂടെ പുഴു ഇഴഞ്ഞുനീങ്ങുന്ന ദൃശ്യങ്ങളാണ് നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഭക്ഷണത്തിന് അമിതവില ഈടാക്കുകയും  കഴിക്കാന്‍ പുഴുക്കളെയുമാണ് നല്‍കുന്നതെന്നും മീര പറയുന്നു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ എവിടെ എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് വീഡിയോ നടി പങ്കുവെച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER