പടവാളേന്തി കുഞ്ഞാലി ; മമ്മൂട്ടിയുടെ ക്യാരക്ടർ ലുക്ക് വൈറലാകുന്നു

മമ്മൂട്ടിയെ നായകനാക്കി സന്തോഷ്​ ശിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാരുടെ ക്യാരക്ടർ ലുക്  വൈറലാകുന്നു
പടവാളേന്തി കുഞ്ഞാലി ; മമ്മൂട്ടിയുടെ ക്യാരക്ടർ ലുക്ക് വൈറലാകുന്നു
Updated on
1 min read

നിവിൻ പോളിയും മോഹൻലാലും അഭിനയിച്ച കായംകുളം കൊച്ചുണ്ണി വിജയിച്ചതിന് പിന്നാലെ, ചരിത്രനായകന്മാരെ തിരശ്ശീലയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സിനിമാക്കാർ. കുഞ്ഞാലിമരക്കാരുടെ ജീവിതകഥയാണ് പിന്നാലെ അണിയറയിൽ ഒരുങ്ങുന്നത്. സന്തോഷ് ശിവന്റെ സിനിമയിൽ മമ്മൂട്ടിയും , പ്രിയദർശൻ ചിത്രത്തിൽ മമ്മൂട്ടിയും കുഞ്ഞാലിമരക്കാരായി വേഷമിടുന്നു. 

മമ്മൂട്ടിയെ നായകനാക്കി സന്തോഷ്​ ശിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാരുടെ ക്യാരക്ടർ ലുക് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നു. ബാഹുബലി സിനിമക്ക് വേണ്ടി കലാ സംവിധാനമൊരുക്കിയ മനു ജഗദ്​ വരച്ച ചിത്രമാണ്​ സമൂഹ മാധ്യമങ്ങളിൽ തരം​ഗമാകുന്നത്. 

പായ്​കപ്പലിൽ യുദ്ധത്തിന്​ തയാറായി നിൽക്കുന്ന സൂപ്പർ താരത്തിന്റെ ക്യാരക്​ടർ ലുക്കാണ് മമ്മൂട്ടി ആരാധകരെ ആകർഷിച്ചിരിക്കുന്നത്. ​ നേരത്തെ പ്രിയദർശൻ ചിത്രത്തിലെ മോഹൻലാലിന്റെ കുഞ്ഞാലിമരക്കാർ ചിത്രം പുറത്തു വന്നിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകൾ വന്നിരുന്നു. കുഞ്ഞാലി മരക്കാറാണോ, കുഞ്ഞാലി സർദാർജിയാണോ എന്നായിരുന്നു വിമർശകർ ഉന്നയിച്ചത്. 

പെന്‍സില്‍ കൊണ്ടാണ് മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാരുടെ  മുഴുവന്‍ ചിത്രവും പൂര്‍ത്തീകരിച്ചത്. മുന്‍പ് കൊല്‍ക്കത്ത ന്യൂസ് എന്ന ചിത്രത്തിലെ കലാ സംവിധാനത്തിന് കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കലാ സംവിധാനത്തിനുള്ള പുരസ്ക്കാരം മനു ജ​ഗദിന് ലഭിച്ചിട്ടുണ്ട്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com