പട്ടുപാവാട ചുറ്റി സാനിയ; നാടൻ ലുക്കിൽ കിടിലൻ ഫോട്ടോഷൂട്ട്, വൈറൽ 

പട്ടുപാവാടയിൽ ഏറെ സുന്ദരിയായാണ് സാനിയ ചിത്രങ്ങളിൽ നിറ‍ഞ്ഞുനിൽക്കുന്നത്
പട്ടുപാവാട ചുറ്റി സാനിയ; നാടൻ ലുക്കിൽ കിടിലൻ ഫോട്ടോഷൂട്ട്, വൈറൽ 
Updated on
1 min read

ഫാഷൻ രം​ഗത്ത് ഏറ്റവുമധികം ശ്രദ്ധിക്കുന്ന മലയാള നടിമാരിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. വ്യത്യസ്തവും സ്റ്റൈലിഷുമായ ലുക്കുകളിലെത്തി കൈയടിവാങ്ങാറുള്ള താരം ഫാഷൻ പരീക്ഷണങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന സെലിബ്രിറ്റികളിൽ ഒരാളാണ്. ഓണം പ്രമാണിച്ച് നാടൻ സുന്ദരിയായി ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് സാനിയ. പട്ടുപാവാടയിൽ ഏറെ സുന്ദരിയായാണ് സാനിയ ചിത്രങ്ങളിൽ നിറ‍ഞ്ഞുനിൽക്കുന്നത്. 

ഓറഞ്ച് നിറത്തിലെ ബലൂൺ കട്ട് പാവാടയും അക്വാ ബ്ലൂ നിറത്തിലെ ബ്ലൗസുമാണ് സാനിയയുടെ വേഷം. കഴുത്തിൽ ആന്റിക് ചോക്കറും അതിന് ചേർന്ന കമ്മലുമാണ് ആഭരണങ്ങൾ. ഇരുകൈകളിലും പച്ച നിറത്തിലെ കുപ്പിവളകൾ അണിഞ്ഞിട്ടുണ്ട്. പിന്നിൽ അശ്രദ്ധമായി വാരിയൊതുക്കിയ ലുക്കിൽ കെട്ടിവച്ചിരിക്കുന്ന മുടിയിൽ മുല്ലപ്പൂ കൂടി ആയപ്പോൾ ലുക്ക് പൂർണ്ണമായി.

‘Catching onam vibes….’ എന്ന് കുറിച്ചാണ് സാനിയ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. യാമി ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഡിസൈനറും സ്റ്റൈലിസ്റ്റുമായ അസാനിയ നാസ്‌റിൻ ആണ് താരത്തിന്റെ ലുക്കിന് പിന്നിൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kunal Kemmu's house in Srinagar
Meera Anil and Asif Ali
Madhu Warrier and Manju Warrier
Vijay Sethupathi, Shahrukh Khan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com